കൊച്ചി: മാധ്യമപ്രവർത്തകൻ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടറാണ് വിപിൻ. ഇന്ന് പുലർച്ചെ ഹ്യദയാഘാതത്തെ തുടർന്ന് ആണ് മരണം.
കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വിപിൻ 2012-ലാണ് മാതൃഭൂമിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates