

കൊച്ചി;പാര്‍ട്ടി ഏതായാലും കഞ്ഞിയില്‍ പുഴു ഇടാതിരുന്നാല്‍ മതിയെന്ന് നടന്‍ ജോയ് മാത്യു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ട സംഭവത്തില്‍ അറസ്റ്റിലായ അധ്യാപകനെ സസ്‌പെന്റ് ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു ജോയ് മാത്യുവിന്റെ സാമൂഹിക മാധ്യമ കുറിപ്പ്.
എറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശിയായ കായിക അധ്യാപകന്‍ ജിജോ ജയിംസ് (35) ആണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.
കുന്ദമംഗലം പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കായിക മേളയ്ക്കിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും സാമ്പാറില്‍ പുഴു ഉണ്ടെന്ന് വ്യാജേന പ്രദര്‍ശിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. പുഴുവിനെ താന്‍ കണ്ടിട്ടില്ലെന്നും, വിദ്യാര്‍ഥികള്‍ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്കിലൂടെ വിവരം പങ്കുവെച്ചതെന്നാണ് ജിജോ ജെയിംസ് പൊലീസിന് മൊഴി നല്‍കിയത്. ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ സാമ്പാറില്‍ പുഴുവെന്ന ആരോപണം ഉയര്‍ന്നത്. അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ഫുഡ്കമ്മിറ്റി കണ്‍വീനര്‍ പരാതി നല്‍കിയതോടെ കായികാധ്യാപകനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates