'ഇതിനപ്പുറം എന്തുപറയാന്‍!, രാസലഹരി ഉപയോഗം വരുത്തുന്ന വിനകള്‍'

കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ലെക്‌സ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വലിച്ച് കീറിയ സംഭവത്തിലാണ് ജോയ് മാത്യുവിന്റെ പരിഹാസം
 Joy Mathew
Joy Mathewfile
Edited By:
Updated on: 
1 min read

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ലെക്‌സ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ വലിച്ച് കീറിയ സംഭവത്തില്‍ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ' ഇതിനപ്പുറം എന്തുപറയാന്‍! യുവാക്കളിലെ രാസലഹരി ഉപയോഗം വരുത്തുന്ന വിനകള്‍' - ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലം നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിനു സമീപം സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഫ്‌ലെക്‌സ് ബോര്‍ഡ് തകര്‍ത്തത്. കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓര്‍മദിനത്തില്‍ സ്ഥാപിച്ചതായിരുന്നു ഫ്‌ലെക്‌സ് ബോര്‍ഡ്.

അതേസമയം, പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയ വ്യക്തിയാണ് ഫ്‌ലെക്‌സ് തകര്‍ത്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. ഇയാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ലെന്നും പ്രതിഷേധ പ്രകടനത്തിലേക്ക് എങ്ങനെയെത്തിയെന്നു പരിശോധിക്കുമെന്നും നിയമപരമായി മുന്നോട്ടു നീങ്ങുമെന്നും എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Summary

Joy Mathew Mocking SFI Worker Who Tore Down Flex Board of Kodiyeri Balakrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com