' ശൗചാലയ മോഹങ്ങൾ പോലും സാധിക്കാനാകാതെ നരകയാതന; പൊലീസ് മെഡലുകള്‍ പാണ്ഡ്യാലമുക്ക് സ്‌ക്വാഡിന്'; കുറിപ്പുമായി ജോയ് മാത്യു

വെയിലിലും മഴയിലും ടയറുകള്‍ പഞ്ചറായ ഒരു ലൊക്കട ജീപ്പില്‍ 10 വര്‍ഷക്കാലം ശൗചാലയ മോഹങ്ങള്‍ പോലും സാധിക്കാനാകാതെ നരകയാതന അനുഭവിച്ച ഈ ചെഷസ്‌ക്യൂ കൊട്ടാര കാവല്‍ക്കാരല്ലാതെ വേറെയാര്‍ക്കാണ് അര്‍ഹത!
 Joy Mathew
Joy Mathew
Edited By:
Updated on
1 min read

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് ജീപ്പ് മാറ്റിയതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കണ്ണൂര്‍ പിണറായിയിലെ പാണ്ഡ്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിലെ ജീപ്പാണ് മാറ്റിയത്. കാവല്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ ഷെല്‍ട്ടറായി ആണ് ഈ ജീപ്പ് ഉപയോഗിച്ച് വന്നിരുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഷെല്‍റ്ററായി ഉപയോഗിച്ചിരുന്ന ജീപ്പില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നത് നേരെത്ത ചര്‍ച്ചയായിരുന്നു.

പൊലീസ് മെഡലുകള്‍ പാണ്ഡ്യാലമുക്ക് സ്‌ക്വഡിന് എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യുവിന്റെ കുറിപ്പ്. 'വരുന്ന വര്‍ഷത്തെ പൊലീസ് മെഡലുകള്‍ കണ്ണൂര്‍ പാണ്ഡ്യാല മുക്കിലെ മുന്‍ മുഖ്യന്റെ ബംഗ്ലാവിനു കാവല്‍ കിടന്ന എട്ടു പൊലീസുകാര്‍ക്ക് കൊടുക്കേണ്ടതാണ്. വെയിലിലും മഴയിലും ടയറുകള്‍ പഞ്ചറായ ഒരു ലൊക്കട ജീപ്പില്‍ 10 വര്‍ഷക്കാലം ശൗചാലയ മോഹങ്ങള്‍ പോലും സാധിക്കാനാകാതെ നരകയാതന അനുഭവിച്ച ഈ ചെഷസ്‌ക്യൂ കൊട്ടാര കാവല്‍ക്കാരല്ലാതെ വേറെയാര്‍ക്കാണ് അര്‍ഹത!' - കുറിപ്പില്‍ പറയുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആളുകള്‍ പാണ്ഡ്യാലമുക്കിലെ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും എത്തിയതോടെയാണ് ജീപ്പില്‍ പൊലീസ് കാവല്‍ ഒരുക്കിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരുമാണ് ആ ഒരു സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നത്.പുതിയ ഷെല്‍റ്റര്‍ വരുന്നതോടെ ഏറെ നാളായി പൊലീസുകാര്‍ അനുഭവിക്കുന്ന പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷ. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജീപ്പ് മാറ്റി പുതിയ ഷെല്‍ട്ടര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

Joy Mathew Mocks Pinarayi Vijayan Over Police Jeep Removal From Outside His Residence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com