കെ ആര്‍ ഗൗരിയമ്മ (ഫയല്‍ ചിത്രം)
കെ ആര്‍ ഗൗരിയമ്മ (ഫയല്‍ ചിത്രം)

കെ ആർ ഗൗരിയമ്മയെ മാറ്റി; ജെഎസ്എസിന് ഇനി പുതിയ ജനറൽ സെക്രട്ടറി

ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ആർ ഗൗരിയമ്മയെ ഒഴിവാക്കി
Published on

ആലപ്പുഴ: ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ആർ ഗൗരിയമ്മയെ ഒഴിവാക്കി. നിലവിലെ പ്രസിഡന്റ് എ എൻ രാജൻ ബാബുവിനെ ജെഎസ്എസ് ജനറൽ സെക്രട്ടറിയായി ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താൽപര്യപ്രകാരമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്.

അതേസമയം ഗൗരിയമ്മയ്ക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നൽകി. ആക്ടിങ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു.അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താൽപര്യപ്രകാരമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നൽകിയതെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. 1994‌ൽ ജെഎസ്എസ് രൂപീകരിച്ച ശേഷം ആദ്യമായാണു ഗൗരിയമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com