'ജഡ്ജിക്ക് മൃഗസ്‌നേഹി സംഘടനകളുമായി ബന്ധം'; ചീഫ് ജസ്റ്റിസിന് പരാതി

മൃഗസ്‌നേഹി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജി പി ഗോപിനാഥനെന്ന് പൂര പ്രേമി സംഘം
elephant procession restrictions
കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടക്കുന്ന ഉപവാസ സമരം
Updated on
1 min read

തൃശൂര്‍: മൃഗസ്‌നേഹി സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജി പി ഗോപിനാഥനെന്ന് പൂര പ്രേമി സംഘം. ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ജഡ്ജിമാരുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് പൂര പ്രേമി സംഘം ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ആന എഴുന്നള്ളിപ്പ് കേസ് മറ്റൊരു ബെഞ്ചിലേയ്ക്ക് മാറ്റണം. കേരളത്തിലെ ആചാര പെരുമ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും പൂര പ്രേമി സംഘം ആരോപിച്ചു. പൂര പ്രേമി സംഘം സെക്രട്ടറിയായ അനില്‍കുമാര്‍ മോച്ചാട്ടിലാണ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.

അതിനിടെ ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങള്‍ക്കെതിരെ തൃശ്ശൂരില്‍ പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസ സമരം തുടങ്ങി. തൃശൂര്‍ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലാണ് ഉപവാസ സമരം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ വിവിധ ക്ഷേത്രസമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കടുത്ത പ്രതിഷേധം നടന്നുവരികയാണ്.

ഉപവാസ സമരത്തോടൊപ്പം പൂരത്തിനുള്ള മേളം, പഞ്ചവാദ്യം തുടങ്ങിയവയും പ്രതിഷേധ സൂചകമായി അവതരിപ്പിക്കുന്നുണ്ട്. ഭാരവാഹികളായ ബൈജു താഴെക്കാട്ട്,വിനോദ് കണ്ടെങ്കാവില്‍ ,നന്ദന്‍ വാകയില്‍ തുടങ്ങി നിരവധി പൂരാസ്വാദകര്‍ സമരത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

N Prasanth and B Ashok Back in Service; Suspension Revoked.
Abhijit Deepke, CJI Surya Kant, kerala rain
CJI Surya Kant's London lecture
'Do Not Appoint Honey M Varghese as HC Judge': Survivor Moves President and Chief Justice
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com