കോഴിക്കോട്: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം കേരളത്തിന് അപമാനമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കേരളത്തില്‍ ഇത്തരമൊരു സംഭവം ഒരിക്കലും ഉണ്ടാവരുതായിരുന്നു. ഇവിടെ പൊലീസിന് മൈക്ക് നന്നാക്കാനാണ് നേരം. യുപിയും കേരളവും തമ്മില്‍ വ്യത്യാസമില്ലാതായി. ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐജി ലക്ഷ്മണയുടെ പ്രതികരണത്തില്‍ മുരളീധരന്റെ മറുപടി ഇങ്ങനെ; ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമത്തിന് ഏറ്റ തിരിച്ചടിയാണത്. മുഖ്യമന്ത്രിയുടെ കണ്ടക ശനി ആരംഭിച്ചു. ജാമ്യം കിട്ടിയില്ലെങ്കില്‍ ശിവശങ്കറും പലതും വിളിച്ച് പറയും. ആദ്യവെടി പൊട്ടിക്കഴിഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു.
അതിഥി തൊഴിലാളികള്‍ക്കായി പുതിയ നിയമം
അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികളെന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചതായും അതിഥി ആപ് അടുത്തമാസം തന്നെ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ അലമുറയിട്ട് കരഞ്ഞ് അമ്മമാര്‍; സംസ്കാരത്തിന് വന്‍ ജനാവലി; അഞ്ചുവയസുകാരി ഇനി കണ്ണീരോര്‍മ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates