ക്യൂവില്‍ നിന്ന് രോഗികള്‍ വലയുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒപി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് കെ മുരളീധരന്‍

ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
K Muraleedharan
K Muraleedharanscreen grab
Edited By:
Updated on
1 min read

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ.പി സമയവും പ്രദര്‍ശിപ്പിക്കാന്‍ മന്ത്രി കെ മുരളീധരന്റെ നിര്‍ദേശം. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമാക്കുന്നതിന്റെഭാഗമായാണ് നടപടി. ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം.സംസ്ഥാനത്തെ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒ പി സമയത്ത് ഡോക്ടര്‍മാരില്ലെന്നും രോഗികള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണെന്നും ഉള്‍പ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് അടിയന്തരമായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ അനുവദിച്ച തസ്തികകളുടെ എണ്ണം, നിലവിലുള്ള ഡോക്ടര്‍ ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കണ്‍സള്‍ട്ടേഷന്‍ സമയക്രമം എന്നീ വിവരങ്ങള്‍ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും കാണാവുന്ന രീതിയില്‍ സ്ഥാപിക്കണമെന്നും ഇവയില്‍ വ്യത്യാസം വരുന്ന മുറയ്ക്ക് കൃത്യമായ ഇടവേളകളില്‍ പുതുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കുക, ഡോക്ടര്‍മാരുടെ സേവനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ധാരണ നല്‍കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം. കൂടാതെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറെ (വിജിലന്‍സ്) ബന്ധപ്പെടാനുള്ള വിവരങ്ങളും ആശുപത്രികളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ഡോക്ടര്‍മാരുടെ കുറവ്, കൃത്യസമയത്ത് ഡോക്ടര്‍മാര്‍ എത്തുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി പൊതുജനങ്ങള്‍ക്ക് പരാതികള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാന്‍ ഇതിലൂടെ സാധിക്കും. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. രോഗികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിലവില്‍ ഇക്കാര്യത്തില്‍ വീഴ്ചകളുണ്ടാകുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.

Summary

K Muraleedharan: Names of doctors and OP timings should be displayed in government hospitals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com