

കൊച്ചി; കെ മുരളീധരൻ എംപിയെ യുഡിഎഫ് കൺവീനറാക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ. രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് താഴെയാണ് ശക്തമായ കാമ്പെയിൻ നടക്കുകയാണ്. മുരളീധരനെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് കൺവീനറാക്കണമെന്നുമാണ് കമന്റുകൾ.
പെട്രോൾ വില വർധനയ്ക്കെതിരെയും കോവിഡ് ബാധിച്ചു മരിച്ചവർക്കു കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകുന്നതുമായും ബന്ധപ്പെട്ടു രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിലിട്ട പോസ്റ്റുകൾക്കു താഴെയാണ് മുരളീധരന് അനുകൂലമായി കമന്റുകൾ പ്രവഹിച്ചത്.
നിലവിൽ, യുഡിഎഫ് കൺവീനറായ എം.എം.ഹസൻ തൽസ്ഥാനത്തു തുടരുമെന്ന സൂചനകൾക്കിടെയാണ് മുരളീധരനായി ഒരു വിഭാഗം രംഗത്തെത്തിയത്. കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കായി ജൂലൈ രണ്ടിന് യോഗം ചേരുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എം.എം.ഹസൻ യുഡിഎഫ് കൺവീനറായി ചുമതലയേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates