'അമ്മായിയപ്പന്റെ കാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല'; ബന്ധുനിയമന വിവാദത്തില്‍ സണ്ണി ജോസഫിനെ പിന്തുണച്ച് മുരളീധരന്‍

റിയാസ് ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന് പ്രവര്‍ത്തന പാരമ്പര്യം ഉണ്ട്. സണ്ണി വക്കീലിന്റെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായതെന്ന് മുരളീധരന്‍ പറഞ്ഞു
K Muraleedharan
K Muraleedharan
Edited By:
Updated on
1 min read

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ പിന്തുണച്ച് മന്ത്രി കെ മുരളീധരന്‍. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി വിജയന്റെ കാബിനറ്റില്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയതിനെ കോണ്‍ഗ്രസിലെ ആരെങ്കിലും കുറ്റം പറഞ്ഞോ? അമ്മായിയപ്പന്റെ കാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസ് ഒരു യുവജനസംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന് പ്രവര്‍ത്തന പാരമ്പര്യം ഉണ്ട്. സണ്ണി വക്കീലിന്റെ കാര്യത്തിലും അത് തന്നെയാണ് ഉണ്ടായതെന്ന് മുരളീധരന്‍ പറഞ്ഞു.

K Muraleedharan
'അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴി'; നിലവിളക്ക് വിവാദത്തില്‍ എംഎല്‍എയെ തിരുത്തി സമസ്ത

തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കാര്യത്തില്‍ മാത്രമാണ് 95ശതമാനം പൂര്‍ത്തിയായത്. മറ്റുള്ളവരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയാകുന്നേയുള്ളു. ബന്ധുക്കളെ നിയമിക്കുന്നത് ശരിയല്ലെന്നതാണ് എക്കാലത്തും പാര്‍ട്ടി നിലപാട്. മുന്‍പ് ഒരു മന്ത്രി മരുമകളെ കുക്ക് ആയി വച്ചിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

K Muraleedharan
സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡുകളുടെ ഏകീകരണം എന്ന പരാമര്‍ശത്തിലും മുരളീധരന്‍ പ്രതികരിച്ചു. വിവാദമായിട്ടുള്ള തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പൊതുപരിപാടികള്‍ വരുമ്പോള്‍ ബോര്‍ഡുകളെ ഏകോപിപ്പിച്ചു കൊണ്ട് പരിപാടികള്‍ നടത്തും. ഏകീകരണ ദേവസ്വം ബോര്‍ഡ് എന്ന ആവശ്യം ഏറെ നാളായി ഉണ്ട്. ഹൈന്ദവ സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Summary

K Muraleedharan supports Sunny Joseph in nepotism controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com