'മോശപ്പെട്ട ഏര്‍പ്പാട്, അങ്ങനെയൊരു സംസ്‌കാരം ശരിയല്ല'

ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കളും ഒന്നിച്ച് എന്ന് എഴുതിയതാണ് വിവാദമായത്
കെ മുരളീധരന്‍
കെ മുരളീധരന്‍ഫയൽ ചിത്രം
Updated on: 
1 min read

കോഴിക്കോട്: എസ് സി എസ് ടി വിഭാഗങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പോസ്റ്ററിനെതിരെ കെ മുരളീധരന്‍ എംപി. ജാതിയുടേയും മതത്തിന്റെയും പേരില്‍ ഇങ്ങനെ ചില പബ്ലിസിറ്റി ശരിയല്ല. ഇത് ആ വിഭാഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പട്ടിക വിഭാഗത്തിന്റെ പരാതികള്‍ സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇന്ന ആളുകളോടൊപ്പം ഭക്ഷണം കഴിക്കുന്നു എന്നൊക്കെ നോട്ടീസില്‍ എഴുതുന്നത് മോശപ്പെട്ട ഏര്‍പ്പാടാണ്. അങ്ങനെയൊരു സംസ്‌കാരം ശരിയല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കെ മുരളീധരന്‍
മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ ഒളിവിൽ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന 'കേരള പദയാത്ര'യുടെ കോഴിക്കോട്ടെ പരിപാടിയുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പോസ്റ്ററില്‍, ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കളും ഒന്നിച്ച് എന്ന് എഴുതിയതാണ് വിവാദമായത്. ബിജെപിയുടെ സവര്‍ണ മേധാവിത്ത മുഖമാണ് ഈ പോസ്റ്ററിലൂടെ തെളിയുന്നതെന്നാണ് വിമര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister K Muraleedharan
VP Sajeendran- k muraleedharan
k muraleedharan
Quote Of The Day
X

FOLLOW US

ON GOOGLE DISCOVER