'ന്യൂനപക്ഷ വോട്ടിനു വേണ്ടി ഇടതു വലതു മുന്നണികൾ ഹിന്ദു സമൂഹത്തെ ദ്രോഹിക്കാൻ മത്സരിക്കുന്നു': കെ പി ശശികല

തൃശൂർ പൂരത്തിന് നേരെ ഉണ്ടായ അതിക്രമം പൂരം തകർക്കുക എന്നത് മാത്രമല്ല ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ശശികല പറഞ്ഞു
k p sasikala
പ്രതിഷേധ പൊതുയോഗത്തിൽ കെ പി ശശികല സംസാരിക്കുന്നു
Updated on
1 min read

തൃശൂര്‍: ന്യൂനപക്ഷ വോട്ടുകൾ നേടാൻ വേണ്ടി കേരളത്തിലെ ഇടതു വലതു മുന്നണികൾ ഹിന്ദു സമൂഹത്തെ ദ്രോഹിക്കാനും അവഹേളിക്കാനും മത്സരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദിസംസ്ഥാന മുഖ്യ രക്ഷാധികാരി കെ പി ശശികല. തൃശൂർ പൂരത്തിന് നേരെ ഉണ്ടായ അതിക്രമം പൂരം തകർക്കുക എന്നത് മാത്രമല്ല ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ശശികല പറഞ്ഞു.

ഹിന്ദുഐക്യവേദി സംസ്ഥാന കാര്യ അധ്യക്ഷൻ അധ്യക്ഷൻ വത്സൻ തില്ലങ്കേരിക്കും തൃശ്ശൂർ പൂരത്തിനും എതിരായ നിയമസഭയിലെ പരാമർശത്തിനെതിരെയുള്ള പ്രതിഷേധ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ആർഎസ്എസിനും ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യധ്യക്ഷൻ വത്സൻ തില്ലംകേരിക്കും എതിരെയുള്ള പരാമർശങ്ങൾ നിയമസഭയിൽ നിന്ന് നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

കേരളത്തിൽ മലപ്പുറത്ത് നടക്കുന്ന ഹവാല ഇടപാടിൽ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാനാണ് പൂരം വിവാദം പൊക്കി കൊണ്ടുവന്നതെന്ന് ഹിന്ദു സംസ്ഥാന പ്രസിഡന്‍റ് ആർ വി ബാബു പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയിട്ട് പോലും അതിനെ കുറിച്ച് ഒരു ചർച്ച നടത്താൻ പോലും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ തയ്യാറാവുന്നില്ല. കേരളത്തിലെ ഹൈന്ദവ വിഷയങ്ങളിൽ എന്നും സമരം രംഗത്തുള്ള ഹൈന്ദവ സംഘടനകളെയും അതിന്റെ നേതാക്കന്മാരെയും തകർക്കാനുള്ള ഒരു ശ്രമമാണ് ഇവിടുത്തെ രാഷ്ട്രീയ കക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ആർഎസ്എസിനും വത്സൻ തില്ലങ്കേരിക്കും എതിരെയുള്ള നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾ. കേരളത്തിലെ ഉയർന്നുവരുന്ന ഹൈന്ദവ മുന്നേറ്റത്തെ കേരളത്തിലെ സർക്കാരുകളും മുന്നണികളും ഭയക്കുന്നു എന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ രാഷ്ട്രീയപാർട്ടികളുടെ തിടുക്കത്തിലുള്ള പ്രതികരണങ്ങളെന്നും ബാബു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com