എ സനേഷിന് കെ എസ് പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാറിന്റെ സ്മരണയ്ക്കായി തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്.
a sanesh
എ സനേഷ്
Updated on
1 min read

തൃശൂര്‍: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാറിന്റെ സ്മരണയ്ക്കായി തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. സനേഷിന്റെ 'സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്' എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എ സനേഷിന് അവാര്‍ഡ് നേടി കൊടുത്ത ചിത്രം
എ സനേഷിന് അവാര്‍ഡ് നേടി കൊടുത്ത ചിത്രം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് സനേഷിന് അവാര്‍ഡ് നേടി കൊടുത്തത്. 40ലേറെ എന്‍ട്രികളില്‍നിന്നാണ് ചിത്രം തെരഞ്ഞെടുത്തത്. പി മുസ്തഫ, വി എസ് ഷൈന്‍, എന്‍ പത്മനാഭന്‍ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം വിധിനിര്‍ണ്ണയിച്ചത്.

കേരളമീഡിയ അക്കാദമിയും തൃശ്ശൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ അക്കാദമിയില്‍ ജൂലായ് 12ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ അവാര്‍ഡ് സമ്മാനിക്കും.

a sanesh
കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്; ഗതാഗതം നിര്‍ത്തി, ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indrans, Suriya
Raghu Rai
political personalities in malluwood
One Battle After Another wins best picture at 2026 Oscars
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com