'ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം എടുക്കാന്‍ വയ്യ; മാപ്പ്'

പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പുസ്തകങ്ങള്‍ക്ക് ബ്ലര്‍ബും അവതാരികയും എഴുതുന്നത് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
K Satchidanandan
കെ സച്ചിദാനന്ദന്‍ഫെയ്‌സ്ബുക്ക്‌
Edited By:
Updated on
1 min read

തൃശൂര്‍: ആരോഗ്യപ്രശ്‌നനങ്ങള്‍ അലട്ടുന്നതിനാല്‍ പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരനും മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദന്‍. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് താന്‍ പൊതുപരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചത്.

K Satchidanandan
'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെരഞ്ഞെടുപ്പ് അവലോകനം കള്ളക്കഥകള്‍; വാര്‍ത്തകള്‍ക്ക് പിന്നില്‍ യുഡിഫിന്റെ ഭരണപരാജയം മറയ്ക്കാനുള്ള ശ്രമം'

എണ്‍പത് വയസ്സാകുന്ന പശ്ചാത്തലത്തില്‍ അനാരോഗ്യം മൂലം സ്വയം ചില നിബന്ധനകള്‍ വെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അനിവാര്യമല്ലാത്ത യാത്രകളും മാസത്തില്‍ ഒന്നില്‍ക്കൂടുതല്‍ പ്രസംഗങ്ങളും ഇനി ഉണ്ടാകില്ല. പുസ്തക പ്രകാശന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പുസ്തകങ്ങള്‍ക്ക് ബ്ലര്‍ബും അവതാരികയും എഴുതുന്നത് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

K Satchidanandan
ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

'പുസ്തകം കൈയില്‍ തരികയോ അയക്കുകയോ ചെയ്ത് അഭിപ്രായം ദയവായി ചോദിക്കരുത്. ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ. സ്ഥാപനങ്ങളുടെ ഒന്നും ഉത്തരവാദിത്തം എടുക്കാന്‍ വയ്യ. ഒമ്പത് ജോലികള്‍ ചെയ്തു, മാപ്പ്,' - എന്നാണ് സച്ചിദാനന്ദന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Summary

K Satchidanandan Announces Gradual Retirement From Public Life Citing Health Issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anna Rajan
PoK Leader's Cry For Aid Amid Pakistan's Brutalities
Ansiba, Tiny Tom
K Satchidanandan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com