റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണം, എഐസിസിക്ക് കത്തുമായി കെ സുധാകരന്‍

കണ്ണൂർ മണ്ഡലത്തിൽ റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ എഐസിസിക്ക് കത്തു നൽകി.
rijil makkutty
K Sudhakaran Backs Rijil Makkutty as Replacement Candidate in KannurFILE
Updated on
1 min read

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കണ്ണൂരിൽ പകരക്കാരനെ മത്സരിപ്പിക്കണം എന്നാവശ്യവുമായി കെ സുധാകരന്‍ എംപി. കണ്ണൂർ മണ്ഡലത്തിൽ റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ എഐസിസിക്ക് കത്ത് നൽകി. സുധാകരന്റെ ആവശ്യം എഐസിസി പരിഗണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

rijil makkutty
'ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, സ്വതന്ത്രനായി മത്സരിക്കാനും ഇല്ല'; സുധാകരന്‍ വഴങ്ങി

കഴിഞ്ഞ നാലു ദിവസത്തോളം പാർട്ടിയെ വെട്ടിലാക്കിയ ശേഷമാണ് സുധാകരന്‍ ഇന്ന് നിലപാട് മയപ്പെടുത്തിയത്. എംപിമാര്‍ ആരേയും പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നതോടെയാണ് സുധാകരന്റ വില പേശൽ അവസാനിച്ചത്. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Summary

K Sudhakaran Backs Rijil Makkutty as Replacement Candidate in Kannur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com