'സതീശനെ മുഖ്യമന്ത്രിയാക്കിയതില്‍ നല്ല സംതൃപ്തി, നല്ല ഭക്ഷണമാണ് കഴിച്ചത്'; പ്രതികരിച്ച് കെ സുധാകരന്‍

'ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ എന്താണര്‍ത്ഥം'
K Sudhakaran reacts to Satheesan being made Chief Minister
കെ സുധാകരന്‍ഫയല്‍
Updated on
1 min read

കണ്ണൂര്‍: വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ തനിക്ക് നല്ല സംതൃപ്തിയാണെന്നും സുധാകരന്‍ പറഞ്ഞു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുക എന്നത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നും തനിക്ക് നല്ല സംതൃപ്തിയാണെന്നും നല്ല ഭക്ഷണമാണ് കഴിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

'മന്ത്രിസഭയുമായി ബന്ധപ്പെട്ട എല്ലാവരെയും പരിഗണിക്കണം. ഞാന്‍ ആര്‍ക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. മന്ത്രിസഭയെ കുറിച്ച് നിര്‍ദേശങ്ങള്‍ പറയും. അത് ഉള്‍ക്കൊള്ളുകയും ചെയ്യും. വേണു ഗ്രൂപ്പ്, സുധാകരന്‍ ഗ്രൂപ്പ്, രമേശന്‍ ഗ്രൂപ്പ് എന്നൊന്നുമില്ലെന്നും ' അദ്ദേഹം പറഞ്ഞു.

K Sudhakaran reacts to Satheesan being made Chief Minister
ആഭ്യന്തരം കൈയാളാന്‍ ചെന്നിത്തല എത്തുമോ?; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇവരെ; അഞ്ചും നേടുമോ ലീഗ്

ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ എന്താണര്‍ത്ഥം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരിഗണിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ചിരുന്നില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെസി വേണുഗോപാലും വി ഡി സതീശനും പാര്‍ട്ടിയുടെ രണ്ട് തൂണുകളാണെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി തീരുമാനത്തെ തുടര്‍ന്ന് രമേശ് ചെന്നിത്തല നിയമസഭാ കക്ഷി യോഗത്തില്‍ നിന്നുമാറി നില്‍ക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം പാര്‍ട്ടി ഒരുപാട് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അത് തുടര്‍ന്നും ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഏത് തീരുമാനത്തിനൊപ്പവും ശക്തനായ ഒരു വക്താവായി താന്‍ ഉണ്ടാകുമെന്നും പുതിയ മുഖ്യമന്ത്രിക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

Summary

K Sudhakaran reacts to Satheesan being made Chief Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vijay, Madhavan
Sai Pallavi, Surabhi Das
G Sudhakaran
Sohail Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com