'രാഹുലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം ഞാന്‍ അറിഞ്ഞിട്ടില്ല; നശിപ്പിക്കുന്നതിനോട് യോജിപ്പില്ല'

രാഹുലിന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാര്യങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍
K Sudhakaran
K Sudhakaranspecial arrangement
Updated on
1 min read

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നടപടിയെടുക്കുന്ന യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുലിന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത കാര്യങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

K Sudhakaran
മത്സരരംഗത്ത് എട്ട് സ്ഥാനാര്‍ഥികള്‍, അതില്‍ അഞ്ച് പേരും അപരന്‍മാര്‍

'രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം അറിഞ്ഞിട്ടില്ല. നടപടിയെടുക്കുന്ന യോഗത്തില്‍ ഞാന്‍ പങ്കെടുത്തില്ല. രാഹുലിന്റെ കാര്യത്തില്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഓരോരുത്തര്‍ക്കും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടാകും. അതെല്ലാം കാലക്രമേണ ശമിക്കുന്ന പ്രശ്നങ്ങളാണ്. പല കാലങ്ങളിലായി ഇങ്ങനെ പല കാര്യങ്ങളും സംഭവിക്കുകയും അതു മറക്കുകയും പൊറുക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറയുന്നത് എന്റെ മാത്രം നിലപാടാണ്. ഓരോരുത്തര്‍ക്കും അവരവരുടെ നിലപാടുകള്‍ ഉണ്ട്' സുധാകരന്‍ പറഞ്ഞു.

K Sudhakaran
പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു; 48 മണിക്കൂര്‍ നിരീക്ഷണത്തില്‍

രാഹുല്‍ നിരപരാധിയാണെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞിരുന്നു. രാഹുല്‍ പാര്‍ട്ടിില്‍ സജീവമായി രംഗത്തുവരണം. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. രാഹുലിനൊപ്പം വേദി പങ്കിടുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍, സുധാകരന്റെ നിലപാടിനെ തള്ളി കെ.മുരളീധരന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ നേതാക്കളുമായി വേദി പങ്കിടാനോ രാഹുലിന് അനുമതിയില്ല. പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

Summary

K Sudhakaran said that he was unaware of the decision to suspend Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com