എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട്; അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്‍

സംതൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കെ സുധാകരനെ കാണുന്നത് എപ്പോഴും സംതൃപ്തി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
K Sudhakaran
K Sudhakaran
Updated on
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും എല്ലാം ശുഭമായി അവസാനിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. ന്യായമായ എല്ലാ പ്രശ്‌നങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് പരിഹാരം ഉണ്ടാക്കി. ചെന്നിത്തലയുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം. ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നതായും അത് കാലക്രമേണേ തീര്‍ത്തുകൊടുക്കുമെന്നും കോണ്‍ഗ്രസിന് ഒരു പുതിയ മുഖച്ഛായ വന്നെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംതൃപ്തനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കെ സുധാകരനെ കാണുന്നത് എപ്പോഴും സംതൃപ്തി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

K Sudhakaran
ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

മനസിന് വലുപ്പമുള്ള ആളാണ് കെ സുധാകരനെന്നും കേരളത്തിലെ പ്രവര്‍ത്തകരുടെ ആവേശമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തര്‍ക്കത്തിനൊടുവില്‍ ആഭ്യന്തര വകുപ്പ് നല്‍കുമെന്ന ഉറപ്പുനല്‍കിയാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത്. വിഡി സതീശന്‍-രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.

K Sudhakaran
മതേതരത്വം നിലനിര്‍ത്തുന്നതില്‍ ലീഗിന് സുപ്രധാന പങ്കുണ്ട്; 'സഹോദര പാര്‍ട്ടി'യെന്ന് വി ഡി സതീശന്‍

അതേസമയം, കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാനായി നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദീപാ ദാസ് മുന്‍ഷിയും കെസിസിസി ആസ്ഥാനത്തെത്തി. ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, എം.ക. മുനീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

Summary

K Sudhakaran says disputes in Congress resolved

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com