തിരുവനന്തപുരം: ഇസ്രയേല്‍ - പലസ്തീന്‍ യുദ്ധത്തെ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേദിയാക്കി മാറ്റുന്നത് ഖേദകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്നലെ കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്ലീംലീഗിന്റ ഹമാസ് അനുകൂലസമ്മേളനത്തില്‍ തികഞ്ഞ രാജ്യദ്രോഹമുദ്രാവാക്യങ്ങളാണ് ഉയര്‍ന്നതെന്നും ഹമാസിനെ വെള്ളപൂശുകയാണ് അവര്‍ ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം എംപിയായ ശശി തരൂര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തത് വര്‍ഗീയ ശക്തികളുടെ വോട്ട് നേടാനാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ ഹമാസ് തീവ്രവാദികളെ ഭഗത് സിങ്ങിനെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികളോടാണ് ഉപമിച്ചത്. വിനാശകരമായ നിലപാടാണ് ഇത്. മുസ്ലീം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനും മതധ്രുവീകരണത്തിലൂടെ വോട്ട് നേടാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ടാണ് കേരളത്തില്‍ നടക്കുന്നത്. ശശി തരൂര്‍ ആ സമ്മേളനത്തിലല്‍ പങ്കെടുത്തത് വര്‍ഗീയ ശക്തികളുടെ വോട്ട് നേടാനുള്ള സമീപനത്തിന്റെ ഭാഗമായാണ്. ഹമാസിനെ പരസ്യമായി വെള്ളപൂശുന്ന സമ്മേളനത്തില്‍ തിരുവന്തപുരം എംപി പങ്കെടുത്തു എന്നത് ഗൗരവതരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കണമെന്നല്ല ഇവര്‍ പറയുന്നത്. ഏകപക്ഷീയമായ ഹമാസ് അനകൂലനീക്കണാണ് ഈ രണ്ട് കൂട്ടരും നടത്തുന്നത്. മനുഷ്യക്കുരുതിയുടെ ഒരുവശം മാത്രമാണ് ഇവിടെ ചിത്രീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഹമാസ് ആണ് അവിടെ യുദ്ധം തുടങ്ങിയത്. അവരെ വിപ്ലവകാരികളായായിട്ടാണ് ലീഗ് കാണുന്നത്. ഹമാസ് അനുകൂല റാലിയില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍, അവിടെ പ്രസംഗിച്ച ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെതിരാണ്. പണ്ട് യുഎന്നിലൊക്കെ ഇരുന്ന ആളുകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ പൊതുവായി നിലപാടിനെതിരായ സംസാരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ലീഗിന്റെ പിന്നാലെ പ്രണയാഭ്യര്‍ഥനയുമായി ഗോവിന്ദന്‍ നടക്കാന്‍ തുടങ്ങിട്ട് കുറക്കൊലമായി. വേഗം അത് യാഥാര്‍ഥ്യമാകട്ടെയെന്നും പരിണയം നടക്കട്ടെയെന്നും ആശംസിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates