'മുഖ്യമന്ത്രിയുടെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആര്?; സ്‌പോണ്‍സര്‍മാര്‍ കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിച്ച് കൊല്ലരുത്!'

ഇതിനെക്കാള്‍ കൊമ്പന്‍മാരായ മന്ത്രിമാര്‍ സര്‍ക്കാര്‍ വാഹനത്തില്‍ പോകുമ്പോള്‍ കെഎം ഷാജിക്ക് മാത്രം എന്താണ് പ്രത്യേകത?.
k surendran
കെ സുരേന്ദ്രന്‍ ഫയല്‍
Edited By:
Updated on
1 min read

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്റെ ആകാശയാത്രയിലെ അജ്ഞാത അവതാരം ആരെന്ന് ജനങ്ങളോട് പറയണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇവരുമായി മുഖ്യമന്ത്രിക്ക് എന്താണ് ചങ്ങാത്തമെന്ന് പൊതു സമൂഹം അറിയേണ്ടതാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ പത്തുകൊല്ലം കൊണ്ടുചെയ്തത് മൂന്ന് മാസം കൊണ്ട് ചെയ്യാനുള്ള തിരക്കിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'സംസ്ഥാന സര്‍ക്കാര്‍ എല്ലാ മന്ത്രിമാര്‍ക്കും കാര്‍ കൊടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മുതല്‍ കേന്ദ്രമന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എല്ലാവരും സാധാരണനിലയില്‍ സ്വീകരിക്കുന്ന രീതിയുണ്ട്. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ സ്വകാര്യകാര്‍ ഉപയോഗിക്കേണ്ടി വരും. പക്ഷെ സ്ഥിരമായി ഒരു പണക്കാരന്റെ കാര്‍ മന്ത്രി കെഎം ഷാജി ഉപയോഗിക്കുന്നത് ശരിയായ കാര്യമല്ല. പിണറായി വിജയന്‍ പത്തുകൊല്ലം കൊണ്ടുചെയ്തത് മൂന്ന് മാസം കൊണ്ട് ചെയ്യാനുള്ള തിരക്കിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. കളങ്കിതരായിട്ടുള്ള ആളുകള്‍, സ്‌പോണ്‍സര്‍മാര്‍, അജ്ഞാതരായിട്ടുള്ള അവതാരങ്ങള്‍ ഈ സര്‍ക്കാരിന്റെ പിന്നിലുണ്ടോയെന്ന സംശയങ്ങള്‍ ബലപ്പെടുകയാണ്' - കെ സുരേന്ദ്രന്‍ പറഞ്ഞു.

'മുഖ്യമന്ത്രി വിഡി സതീശന്‍ തനിക്ക് ആരാണ് സ്‌പോണസര്‍ഷിപ്പ് നല്‍കുന്നതെന്ന് തുറന്നുപറയണം. പലയാളുകളും വിഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തന്നെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് ശേഷവും മുഖ്യമന്ത്രിയെ ആളറിയാതെ സഹായിക്കുന്നവരുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്കും അവിടെ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് ഒരു ചാര്‍ട്ടേഡ് വിമാനം പോകണമെങ്കില്‍ അതിന് എത്ര പണം വരും. ആര് നല്‍കി എന്ന് പറയാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളും തയ്യാറകണം. കേന്ദ്രത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന രാഹുലും കെസിയും എന്താണ് ഇക്കാര്യത്തില്‍ മിണ്ടാത്തത് എന്താണ്'- കെ സുരേന്ദ്രന്‍ ചോദിച്ചു.

'കെഎം ഷാജിയല്ലാതെ മുസ്ലീം ലീഗിലെ മറ്റ് നേതാക്കന്‍മാര്‍ ആരും ഇത്തരം കാര്‍ ഉപയോഗിക്കുന്നില്ല. ഇതിനെക്കാള്‍ കൊമ്പന്‍മാരായ മന്ത്രിമാര്‍ സര്‍ക്കാര്‍ വാഹനത്തില്‍ പോകുമ്പോള്‍ കെഎം ഷാജിക്ക് മാത്രം എന്താണ് പ്രത്യേകത?. മന്ത്രിമാരുടെ പട വിദേശത്തുപോയപ്പോഴും സ്‌പോണസര്‍മാരാണ് ടിക്കറ്റ് നല്‍കിയതെന്നാണ് പറയുന്നത്. കേരളത്തിലെ മന്ത്രിമാരെ ഇങ്ങനെ സ്‌നേഹിക്കുന്ന സ്‌പോണസര്‍മാര്‍ ആരാണ്? അങ്ങനെ സ്‌നേഹിച്ചുകൊല്ലരുത് നമ്മുടെ മന്ത്രിമാരെ?. പത്തുകൊല്ലം ഭരണത്തിലില്ലാതെ ആര്‍ത്തി മൂത്ത് ഗ്രഹിണി പിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെയായി'- കെ സുരേന്ദ്രന്‍ പറഞ്ഞു.

Summary

K Surendran Demands Answers on Mystery Companion in CM VD Satheesan's Flight Journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com