'ഹൈബി സഭയ്ക്കു വേണ്ടി പറയുമെന്നു കരുതി, വിദ്യാഭ്യാസമന്ത്രി പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുന്നു'

കേരളത്തില്‍ മതഭീകരവാദികള്‍ സ്പോണ്‍സര്‍ ചെയ്യുന്നവരാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
K Surendran
കെ സുരേന്ദ്രന്‍
Updated on
1 min read

തൃശൂര്‍: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയും കോണ്‍ഗ്രസുമെന്നാണ് വിമര്‍ശനം. വിഷയത്തില്‍ ഹൈബി ഈഡന്‍ സഭയ്ക്കുവേണ്ടി എന്തെങ്കിലും പറയുമെന്നാണ് കരുതിയതെന്നും എത്ര ലജ്ജാകരമാണ് നിലപാടെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.

K Surendran
കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; യാത്രക്കാരന് അടിയന്തര സഹായവുമായി റെയില്‍വെ മെഡിക്കല്‍ ഓഫീസര്‍

ഹിജാബ് വിവാദത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണ്. വിവാദം നിഷ്‌കളങ്കമല്ല. ക്രിസ്ത്യന്‍മാനേജ്മെന്റ് സ്‌കൂളുകളില്‍ പോയി നിസ്‌കാരത്തിന് സ്ഥലം വേണമെന്ന് ആവശ്യപ്പെടുക അവിടെ ഹിജാബ് ധരിക്കാന്‍ അനുവാദം വേണം എന്നൊക്കെ പറയുന്നതിനു പിന്നില്‍ വളരെ ബോധപൂര്‍വ്വമായ തന്ത്രമുണ്ട്. ഭീകരവാദികള്‍ എല്ലായിടത്തും അവരുടെ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തില്‍ മതഭീകരവാദികള്‍ സ്പോണ്‍സര്‍ ചെയ്യുന്നവരാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

K Surendran
'ഇത്രയും തൃപ്തി മുന്‍പുണ്ടായിട്ടില്ല'; കെപിസിസി പുനഃസംഘടനയില്‍ കെ സുധാകരന്‍

ഹിജാബ് ആവശ്യം ഒരു രക്ഷിതാവോ പെണ്‍കുട്ടിയോ സ്വമേധയാ വന്ന് ആവശ്യപ്പെടുന്ന കാര്യമല്ല. എല്ലായിടത്തും അസ്വസ്ഥതകളുണ്ടാക്കി സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിതിനു പിന്നില്‍. മുസ്ലീംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഭീകരവാദസംഘടനകള്‍ക്കു പിറകേ പോകുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. പഞ്ചാരയില്‍ പൊതിഞ്ഞു വര്‍ഗീയപറയുന്ന പാര്‍ട്ടിയാണ് മുസ്ളീംലീഗെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Summary

K Surendran on St Rita's School Palluruthy hijab row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Yuva Morcha held a protest in front of Tovino Thomas's house in Irinjalakuda
Daya Sujith
UP Woman Takes Gulp Of Water From Bottle At Shop
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com