വി മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയിൽ; ഹർജി ഓഗസ്റ്റ് 4-ന് പരിഗണിക്കും

അഴിമതി ആരോപിച്ചാണ് ഹർജി; 428 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വി. മുരളീധരന്റെ വിജയം
V Muraleedharan, Kadakampally Surendran
V Muraleedharan, Kadakampally Surendran
Edited By:
Updated on
1 min read

കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള ബിജെപി പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞടുപ്പിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് കടകംപള്ളി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഹർജി ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ബെഞ്ചിന് മുൻപാകെ എത്തിയപ്പോൾ, രജിസ്ട്രാർ ചൂണ്ടിക്കാണിച്ച സാങ്കേതിക തടസങ്ങൾക്ക് മറുപടി സമർപ്പിക്കാൻ കടകംപള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ടി. കൃഷ്ണനുണ്ണി അനുമതി തേടി. തുടർന്ന് മറുപടി സമർപ്പിക്കാൻ അനുവാദം നൽകിയ കോടതി, കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ചൊവ്വാഴ്ചത്തേക്ക് മാറ്റി. നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴക്കൂട്ടത്ത് വി. മുരളീധരൻ വിജയിച്ചത്. മുരളീധരൻ 46,564 വോട്ടുകൾ നേടിയപ്പോൾ കടകംപള്ളി സുരേന്ദ്രൻ 46,136 വോട്ടുകൾ നേടി. 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുരളീധരൻറെ ജയം.

V Muraleedharan, Kadakampally Surendran
മുത്തങ്ങ സമരം: കോണ്‍സ്റ്റബിള്‍ വിനോദ് വധക്കേസില്‍ എല്ലാവരെയും വെറുതെവിട്ടു, അബ്ദുല്‍ സലാമിനെ ആക്രമിച്ച കേസില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് 5 വര്‍ഷം തടവ്
V Muraleedharan, Kadakampally Surendran
'കൺഗ്രാജുലേഷൻസ്'; വഹാബിനെയും ജെബി മേത്തറെയും പരിഹസിച്ച് എം.ബി രാജേഷ്; ലീഗിന് മുന്നിൽ ഇനി രണ്ട് ഓപ്ഷനെന്നും കുറിപ്പ്
V Muraleedharan, Kadakampally Surendran
പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; 'ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം'
Summary

CPI(M) leader Kadakampally Surendran has filed an election petition in the Kerala High Court challenging the victory of BJP's V. Muraleedharan from the Kazhakoottam constituency in the 2026 Assembly elections, citing corrupt practices.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

V Kunhikrishnan, T I Madhusoodanan
Minister K Muraleedharan
sobha surendran
k muraleedharan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com