'പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്'

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി
 kadakampally surendran
kadakampally surendran ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍. മാധ്യമങ്ങള്‍ സങ്കല്പകഥകള്‍ ചമയ്ക്കുകയാണെന്നാണ് മുന്‍ ദേവസ്വം മന്ത്രിയുടെ നിലപാട്. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അപേക്ഷയിന്മേല്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് താന്‍ എഴുതി ഒപ്പിട്ടു നല്‍കിയെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 kadakampally surendran
എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള സിഐമാര്‍; ശബരിമല അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഡി സതീശന്‍

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

 kadakampally surendran
സ്വര്‍ണക്കൊള്ളയില്‍ അടൂര്‍ പ്രകാശും ചോദ്യമുനയിലേക്ക്; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം വിശദീകരിക്കണം

വിഷയവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങള്‍ പറയുന്നത്. ശബരിമല കേസുമായി ശനിയാഴ്ചയാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുന്നില്‍ ഹാജരായത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേര്‍ന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് മൊഴി നല്‍കിയത്. എം.എല്‍.എ ബോര്‍ഡ് വെച്ച തന്റെ കാറിലാണ് അവിടെ എത്തിയതും, മടങ്ങിയതും. ഇതൊക്കെ പകല്‍വെളിച്ചത്തില്‍ നടന്ന കാര്യങ്ങളാണെന്നും കടകംപള്ളി പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ വീട് വെച്ചു കൊടുത്തു എന്ന റിപ്പോര്‍ട്ടുകളും തെറ്റാണ്. സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ നിരവധി പേര്‍ക്ക് വീട് വച്ച് നല്‍കിയിട്ടുൂണ്ട്. ഇതില്‍ ഒന്ന് പോലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിര്‍മ്മിച്ചിട്ടില്ല. ഉണ്ടെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും കടകംപള്ളി പറയുന്നു.

Summary

SIT questions former Devaswom Minister Kadakampally Surendran in Sabarimala gold theft case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com