

ന്യൂഡൽഹി : കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഹര്‍ജി ഉടന്‍ കേട്ട് തീര്‍പ്പ് കല്‍പ്പിക്കാന്‍ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് സര്‍വകലാശാല അറിയിച്ചു. ഇത് സുപ്രീംകോടതി രേഖപ്പെടുത്തി. അതിനിടെ അച്ചടക്ക വിഷയം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ പാലിക്കേണ്ട ചില അച്ചടക്കം ഉണ്ട് എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.
പരീക്ഷയെഴുതാന്‍ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചോദ്യം ചെയ്താണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാന്‍ തയ്യാറാവാതിരുന്ന സുപ്രീംകോടതി കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് അടിയന്തരമായി ഹര്‍ജി കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനോട് നിര്‍ദേശിക്കുകയായിരുന്നു. അതിനിടെയാണ് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താന്‍ തയ്യാറാണെന്ന് സര്‍വകലാശാല അറിയിച്ചത്. നിലവില്‍ ഒരു പരീക്ഷ കഴിഞ്ഞു. എങ്കിലും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താന്‍ തയ്യാറാണെന്നാണ് സര്‍വകലാശാല സുപ്രീംകോടതിയെ ബോധിപ്പിച്ചത്.
കഴിഞ്ഞ ദിവസം വിഷയത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയുടെ വാദം കൂടി കണക്കിലെടുത്താണ് സുപ്രീംകോടതി നിര്‍ദേശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates