

കൊച്ചി: കാലടി ശ്രി ശങ്കരാചാര്യ സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സിസ തോമസ് നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി. സിംഗിള്‍ ബെഞ്ച് വിധി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് നടപടി.
കോടതി വിധി വന്നതോടെ നാളെ തുടങ്ങുന്ന പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ കഴിയില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി മനുഷ്യത്വരഹിതമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് 60 ദിവസത്തിലധികമായി 16 വിദ്യാര്‍ഥികള്‍ സസ്പെന്‍ഷനില്‍ തുടരുകയാണ്. ഇതിനിടെയാണ്, വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഒക്ടോബര്‍ 30ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ വി.സി അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates