ബിരുദ പരീക്ഷ പാസാകാത്ത വിദ്യാർഥിനിക്ക് എംഎയിൽ ജയം; കാലടി സംസ്കൃത സർവകലാശാലയിൽ ഗുരുതര വീഴ്ച

സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
Sree Sankaracharya University of Sanskrit, kalady
Kalady Sree Sankaracharya Sanskrit University SM ONLINE
Edited By:
Updated on: 
1 min read

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദ പരീക്ഷ പാസാകാത്ത വിദ്യാർഥിനിക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകി എം.എ. സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനുവദിച്ചതായി ഗുരുതര ആരോപണം. സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് പ്രവേശന നടപടികളിലെ ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. 2026 നവംബർ 17-ന് സമർപ്പിച്ച സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

2014-17 അക്കാദമിക വർഷത്തിൽ തുറവൂർ കേന്ദ്രത്തിൽ ബി.എ. സംസ്കൃത സാഹിത്യം പഠിച്ച വിദ്യാർഥിനി ബിരുദ പരീക്ഷയിൽ വിജയിച്ചിരുന്നില്ല. എന്നാൽ, 2017-ൽ ഇതേ കേന്ദ്രത്തിൽ എം.എ. മലയാളം കോഴ്സിന് പ്രവേശനം നേടുകയും 2019-ൽ ബിരുദാനന്തര ബിരുദം 'ബി' ഗ്രേഡിൽ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് എംഎ പാസായതിന്റെ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും സർവകലാശാലയിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു.

അടുത്തിടെ ജോലി ആവശ്യത്തിനായി ബിരുദ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി 29-കാരി സർവകലാശാലയിലെത്തിയപ്പോഴാണ് അവർ ബി.എ. പരീക്ഷ പാസായിട്ടില്ലെന്ന വിവരം പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ എം.എ. പ്രവേശനത്തിന്റെ സാധുത സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു. ഇതിനിടെ, 2017 സെപ്റ്റംബർ 30-ന് ഇതേ വിദ്യാർഥിനി അഞ്ചാം സെമസ്റ്ററിൽ എല്ലാ വിഷയത്തിനും തോറ്റുപോയതിനാൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകിയതായും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Summary

A government audit report has revealed a serious lapse at the Thuravoor regional centre of Sree Sankaracharya University of Sanskrit, Kalady, where a student who failed her B.A. examination was granted admission to M.A. Malayalam and subsequently issued a postgraduate degree certificate and mark lists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER