'ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല'; സമരം അവസാനിപ്പിച്ച് കാലടി സർവകലാശാല വിദ്യാർഥികൾ

വൈസ് ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് വിദ്യാർഥികൾ
Kalady Sanskrit University Students End Hunger Strike
Kalady Sanskrit University Students End Hunger Strike
Edited By:
Updated on: 
1 min read

കൊച്ചി: കേരള ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിനെത്തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ തുടർന്നുവന്ന അനിശ്ചിതകാല നിരാഹാര സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു. കോടതി വിധി പുറത്തുവന്നതോടെ സമരപന്തലിൽ വിദ്യാർത്ഥികളുടെ ആഹ്ലാദം അലതല്ലി. "ജീവിതത്തിൽ തോറ്റാലും ആർഎസ്എസിനോട് തോൽക്കില്ല" എന്നായിരുന്നു സസ്പെൻഷനെതിരെ സമരം ചെയ്ത വിദ്യാർഥികളുടെ ആദ്യ പ്രതികരണം.

വൈസ് ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും തങ്ങളെ വേട്ടയാടുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. "മാപ്പുമില്ല, ഒരു കോപ്പുമില്ല" എന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സമരരംഗത്തുണ്ടായിരുന്ന വിദ്യാർഥികൾ അവകാശപ്പെട്ടു.

അതേസമയം, ഹൈക്കോടതി വിധിയെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മറുപടി. മാപ്പപേക്ഷിച്ചാൽ മാത്രമേ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ സാധിക്കുകയുള്ളൂ എന്ന സർവകലാശാലയുടെ നിലപാട് തന്നെയായിരുന്നു മന്ത്രിയും നേരത്തെ സ്വീകരിച്ചിരുന്നത്.

Summary

Following a favourable verdict from the Kerala High Court quashing their suspension, students at Sree Sankaracharya University of Sanskrit, Kalady, called off their indefinite hunger strike, alleging that the Vice-Chancellor and Higher Education Minister Roji M. John had witch-hunted them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER