തീരുമാനങ്ങള്‍ ഭക്തിക്കു മുന്നിൽ വഴിമാറി; കൃഷ്ണാഷ്ടമി ദിനത്തില്‍ കുചേലനായി കലാമണ്ഡലം ​ഗോപി ആശാൻ വീണ്ടും അരങ്ങിൽ (വിഡിയോ)

കഴിഞ്ഞ രണ്ട് വര്‍ഷമായി കളി അരങ്ങില്‍ നിന്ന് മാറി നിന്ന അദ്ദേഹം, അഭിനയ രംഗത്ത് നിന്ന് വിരമിച്ചതായി മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു
Kalamandalam Gopi asan returned to the stage
Kalamandalam Gopi asan
Updated on
1 min read

ആലപ്പുഴ: കൃഷ്ണാഷ്ടമി ദിനത്തില്‍ അര്‍ദ്ധരാത്രിയില്‍ കൃഷ്ണാവതാര മുഹൂര്‍ത്തത്തില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയില്‍ കുചേല വേഷത്തില്‍ കകലാമണ്ഡലം ​ഗോപി ആശാൻ വീണ്ടും അരങ്ങിലെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലാമണ്ഡലം ഗോപി അരങ്ങിലെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കളി അരങ്ങില്‍ നിന്ന് മാറി നിന്ന അദ്ദേഹം, അഭിനയ രംഗത്ത് നിന്ന് വിരമിച്ചതായി മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനം തിരുത്തിയാണ് അദ്ദേഹം ഏവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രനടയിലെ അരങ്ങിലെത്തിയത്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി അവതാര പൂജ സമയത്ത് കുചേലവൃത്തം കഥകളിയില്‍ കൃഷ്ണ വേഷത്തില്‍ അദ്ദേഹം ഇവിടുത്തെ അരങ്ങിൽ എത്തിയിട്ടുണ്ട്.

Kalamandalam Gopi asan returned to the stage
പീഡിപ്പിച്ചത് 16കാരിയെ; യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയ ജയേഷ് പോക്സോ കേസിലും പ്രതി

ഏവൂരിലെ ഏറ്റവും വിശേഷപ്പെട്ട ചടങ്ങാണ് അഷ്ടമിരോഹിണി ദിനത്തില്‍ അര്‍ദ്ധരാത്രിയിലെ അവതാര പൂജ സമയത്ത് കളിയരങ്ങില്‍ കൃഷ്ണവേഷം ആടിയുള്ള ആരാധന. ശാരീരിക അവശതകള്‍ കാരണം ഇക്കുറി കുചേലനായാണ് ​ഗോപി ആശാൻ വേഷമിട്ടത്. കലാമണ്ഡലം ഷണ്മുഖനാണ് കൃഷ്ണ വേഷത്തില്‍ അദ്ദേഹത്തിനൊപ്പം നിറഞ്ഞാടിയത്.

ഏവൂര്‍ കണമ്പള്ളില്‍ കഥകളി യോഗമാണ് കഥകളി സംഘടിപ്പിച്ചത്. 2021 അഷ്ടമിരോഹിണി ദിനത്തിലാണ് കലാമണ്ഡലം ഗോപി ഇതിനുമുമ്പ് ഏവൂരിലെത്തിയത്.

Kalamandalam Gopi asan returned to the stage
ടാറ്റൂ ആര്‍ട്ടിസ്റ്റ് ബിപിന്‍ ചതിയില്‍പ്പെടുത്തിയത് ഒട്ടേറെ പെണ്‍കുട്ടികളെ; തിരിച്ചറിയാതിരിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു, പ്രതിയെ കുടുക്കിയത് ഇങ്ങനെ
Summary

Kalamandalam Gopi asan returned to the stage in the role of Kuchela at the Evoor Sree Krishna Swamy Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com