'സംഭവിക്കാന്‍ പാടില്ലാത്തത്; ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്'

ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം
ഷെയ്ന്‍ നിഗം
ഷെയ്ന്‍ നിഗം
Updated on
2 min read

കൊച്ചി: കളമശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഇത് സംബന്ധിച്ച് ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുതെന്നും ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഷെയ്ന്‍ കുറിപ്പില്‍ പറയുന്നു. 

അങ്ങേയറ്റം ദൗര്‍ഭാഗ്യകരം

അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശേരിയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതയേള്ളൂ. എറണാകുളത്തുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇതിനകം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിജിപിയടക്കമുള്ള ആളുകള്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ല. ഗൗരവമായി തന്നെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്, രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരങ്ങള്‍. ഭീകരാക്രമണമാണെന്ന് സംശിയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം അന്വേഷണം നടന്ന ശേഷമേ പറയാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ഫോടനത്തില്‍ ദുരൂഹത

സ്ഫോടനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നോതാവ് വിഡി സതീശന്‍ പറഞ്ഞു. രണ്ടുവതവണ സ്ഫോടനം ഉണ്ടായി. സ്ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊളേളലേറ്റതായി വിഡി സതീശന്‍ പറഞ്ഞു.

ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ കൊടുക്കുകയെന്നതാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചാരണം നടത്തരുത്. പൊലീസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു. പരിക്കേറ്റവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും പൊലീസ് വിവരം നല്‍കും. സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്‌ഫോടനം നടന്നു.

National Security Guard (NSG) has rushed one of its bomb disposal units from Delhi to Kerala to collect and inquire about the materials used in the explosion that took place at Zamra International Convention and Exhibition Centre in the Kalamassery area in Ernakulam district… https://t.co/jIJZEJgQ38

— ANI (@ANI) October 29, 2023

ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

യഹോവ സാക്ഷികളുടെ മേഖല കണ്‍വെന്‍ഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ പല സ്ഥലത്തുനിന്നും ആളുകള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാര്‍ഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com