Kalpetta MLA T Siddique's wife Sharafunnisa's poem
Kalpetta MLA T Siddique's wife Sharafunnisa's poem

'ഗര്‍ഭപാത്രത്തില്‍ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ...' വിമർശനവുമായി ടി സിദ്ദിഖിന്റെ ഭാര്യ

ബലാത്സംഗം, സ്ത്രീകള്‍ക്ക് എതിരായ അക്രമം എന്നിവ പരാമര്‍ശിക്കുന്നതാണ് ഷറഫുന്നീസ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കവിത
Published on

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി സജീവ ചര്‍ച്ചയില്‍ നില്‍ക്കെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസയുടെ കവിത ശ്രദ്ധനേടുന്നു. ബലാത്സംഗം, സ്ത്രീകള്‍ക്ക് എതിരായ അക്രമം എന്നിവ പരാമര്‍ശിക്കുന്നതാണ് ഷറഫുന്നീസ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കവിത. ഷറഫുന്നീസയുടെ കവിതയിലെ പരാമര്‍ശം രാഹുല്‍ മാങ്കൂട്ടത്തെ ലക്ഷ്യമിടുന്നു എന്ന നിലയിലാണ് പ്രചരിക്കുന്നത്.

Kalpetta MLA T Siddique's wife Sharafunnisa's poem
രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കി

പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? ഗര്‍ഭപാത്രത്തില്‍ കയ്യിട്ടു ഞെരടി, ചോര കുടിച്ച രക്തരാക്ഷസാ.. നീ ഇത്ര ക്രൂരനോ? നീയും ഒരു അമ്മയുടെ ഉദരത്തില്‍ ജന്മംകൊണ്ട മഹാപാപിയോ?. ഒരു പാവം പെണ്ണിന്റെ ഹൃദയം പതിയെ തൊട്ട്, പ്രണയം പുലമ്പി കടിച്ചുപറിച്ചത് ജീവനുള്ള മാംസപിണ്ഡം ആയിരുന്നു.. എന്നിങ്ങനെയാണ് ഷറഫുന്നീസയുടെ കവിതയിലെ പരാമര്‍ശങ്ങള്‍.

Kalpetta MLA T Siddique's wife Sharafunnisa's poem
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് തടഞ്ഞില്ല

ഷറഫുന്നീസയുടെ കവിത പൂർണരൂപം

ചുറ്റും

വിഷം തൂകിയ പാമ്പുകൾ

എന്നെ

വരിഞ്ഞുമുറുക്കുന്നു…

ഉറക്കം എനിക്ക്

അന്യമായി തീരുന്നു.

പൊളിഞ്ഞ ഗർഭപാത്രത്തിന്റെ

നിലവിളി—

സ്വപ്നങ്ങളെ

ചാലിച്ച പിഞ്ചു പൂവിനെ

പിച്ചിച്ചീന്തിയ കാപാലികാ,

നീ ഇത്രയും ക്രൂരനോ?

ഗർഭപാത്രത്തിൽ

കയ്യിട്ടു

ഞെരടി,

ചോര കുടിച്ച രക്തരാക്ഷസാ…

നീ ഇത്ര ക്രൂരനോ?

നീയും ഒരു അമ്മയുടെ

ഉദരത്തിൽ ജന്മം കൊണ്ട

മഹാപാപിയോ?

ഒരു പാവം പെണ്ണിന്റെ

ഹൃദയം പതിയെ തൊട്ട്,

പ്രണയം പുലമ്പി

കടിച്ചുപറിച്ചത്

ജീവനുള്ള മാംസപിണ്ഡം

ആയിരുന്നു.

കാർക്കി തുപ്പിയത്

വിശുദ്ധ വസ്ത്രത്തിലുമായിരുന്നു…

ചീന്തിയ ചിറകുമായി

ആത്മാവ് വട്ടമിട്ട് പറക്കുമ്പോൾ,

ശാന്തി കണ്ടെത്താനാകാതെ…

അവളെ തളക്കാൻ ശ്രമിച്ച

ചോരപുരണ്ട നിന്റെ

പല്ലുകൾക്ക്

ദൈവം ഒരിക്കലും

ശക്തി തരില്ല.

അവിടെ നിന്നിൽ

സേവനം ചെയ്തത്

സാത്താനായിരുന്നു.

ഇത്—

രക്തത്തിൽ എഴുതപ്പെട്ട,

ചോര പൊടിഞ്ഞ

ആത്മാവിന്റെ വിധി.

Summary

Kalpetta MLA T Siddique's wife Sharafunnisa's poem attracts attention amid rahul mamkootathil issue.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com