BJP MP Kangana Ranaut, TMC MP Mahua Moitra, and NCP MP Supriya Sule dance at Naveen Jindal`s daughter`s wedding
BJP MP Kangana Ranaut, TMC MP Mahua Moitra, and NCP MP Supriya Sule dance at Naveen Jindal`s daughter`s wedding Screen grab

'ഓം ശാന്തി ഓം.....', അമ്പരപ്പിച്ച് വനിതാ എംപിമാര്‍; ജിന്‍ഡാല്‍ വിവാഹ വേദിയിലെ നൃത്തം വൈറല്‍

കങ്കണ റണൗട്ട്, തൃണമൂല്‍ എം പി മഹുവ മൊയിത്ര, എന്‍സിപി എംപി സുപ്രിയ സുലേ എന്നിവരാണ് വിവാഹ വേദിയില്‍ നൃത്തച്ചുവടുകളുമായി കൈയടി നേടിയത്.
Published on

ന്യൂഡല്‍ഹി: വ്യവസായിയും ലോക്സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് സാധാരണക്കാരല്ല. മൂന്ന് വനിതാ എംപിമാരാണ് വേദിയില്‍ ചുടവു വച്ച് കൈയടി നേടിയത്.. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എം പി മഹുവ മൊയ്ത്ര, എന്‍സിപി എംപി സുപ്രിയ സുലേ എന്നിവരാണ് വിവാഹ നൃത്തച്ചുവടുകളുമായി എത്തിയത്.

 BJP MP Kangana Ranaut, TMC MP Mahua Moitra, and NCP MP Supriya Sule dance at Naveen Jindal`s daughter`s wedding
കാട്ടാനയുടെ ആക്രമണം; ചാലക്കുടിയില്‍ എഴുപതുകാരന്‍ മരിച്ചു

നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സംഗീത് നൈറ്റി'ലായിരുന്നു എംപിമാരും വേദിയില്‍ നൃത്തച്ചുവടകളുമായെത്തിയത്. 'ഓംശാന്തി ഓം' സിനിമയിലെ ഗാനത്തിന് നൃത്തം ചെയ്ത വിഡിയോ ആണ് വൈറലായിരിക്കുന്നത്. എം പിമാര്‍ക്കൊപ്പം നവീന്‍ ജിന്‍ഡാലും നൃത്തത്തില്‍ പങ്കുചേര്‍ന്നു. ഇതിന്റെ വിഡിയോയും വൈറലാണ്.

 BJP MP Kangana Ranaut, TMC MP Mahua Moitra, and NCP MP Supriya Sule dance at Naveen Jindal`s daughter`s wedding
'ദിലീപിനെ പരിചയമുണ്ട്, വ്യക്തിബന്ധമില്ല'; സെല്‍ഫി വിവാദത്തില്‍ ജെബി മേത്തര്‍ എംപി-വിഡിയോ

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിന്റെ ചെയര്‍മാനും കുരുക്ഷേത്ര ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയുമാണ് നവീന്‍ ജിന്‍ഡാല്‍. നവീന്‍ ജിന്‍ഡാലിന്റെ ഏകമകള്‍ യശ്വസിനി ജിന്‍ഡാലിന്റെ വിവാഹ ചടങ്ങാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. പ്രമുഖ വ്യവസായ കുടുംബമായ സൊമാനി കുടുംബത്തിലെ അംഗമായ ശാശ്വത് സൊമാനിയാണ് വരന്‍.

Summary

Watch BJP MP Kangana Ranaut, TMC MP Mahua Moitra, and NCP MP Supriya Sule dance at Naveen Jindal`s daughter`s wedding sangeet ceremony. A star-studded event!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com