

കണ്ണൂർ: 32 അടി താഴ്ച്ചയുള്ള കിണറ്റിൽ നിന്ന് പൂച്ചയെ അതി സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂർ ബ്ളാത്തൂരിൽ ആണ് സംഭവം. ബ്ളാത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് പൂച്ച വീണത്. വീട്ടുകാരും അയൽവാസികളും ചേർന്ന് പൂച്ചയെ പുറത്തെടുക്കാൻ നടത്തിയ ശ്രമം വിഫലമായി.
ഇതേ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ തന്നെ ഇരിട്ടി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. 32 അടി താഴ്ച്ചയുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു കിണറ്റിലേക്ക് ഇറങ്ങി.
കിണറിന്റെ പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ്, ഹോം ഗാർഡുമാരായ രമേഷ്,സരീഷ് എന്നിവരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates