

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാമെന്നും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയെന്ന് പറയുന്നത് തെറ്റെന്നും കാന്തപുരം പറഞ്ഞു. തൃശൂരിലെ ജില്ലാ മിലാദ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
മര്‍ക്കസില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം വിദ്യാലയങ്ങള്‍ നടത്തുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. കൂടാതെ യത്തീം മക്കളായ പെണ്‍കുട്ടികള്‍ക്കായും നിരവധി സ്ഥാപനങ്ങള്‍ മര്‍ക്കസിലുണ്ട്. അവര്‍ അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അവര്‍ക്ക് ഭഷണം. മരുന്ന്, വസ്ത്രം താമസം എല്ലാം സൗജന്യമായി കൊടുക്കുന്നു. ഇന്ത്യയുടെ പലഭാഗത്തും പെണ്‍കുട്ടികള്‍ക്ക് വേറെയും ആണ്‍കുട്ടികള്‍ക്ക് വേറെയുമായി സ്ഥാപനം ഉണ്ടാക്കി അവര്‍ക്ക് ഭക്ഷണം വസ്ത്രം, മരുന്ന് എല്ലാ സൗജന്യമായി നല്‍കുന്നുണ്ട്. സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഞങ്ങളാരും. അങ്ങനെ കുഴിച്ച് മൂടണമെന്ന് പറയുന്നവരുമല്ല ഇസ്ലാമെന്നും കാന്തപുരം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates