കോട്ടയം: മാണി സി കാപ്പൻ എൻസിപി വിട്ട് യുഡിഎഫിലേക്ക് വരുന്നത് മുന്നണിയുടെ രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ തന്നെ കാപ്പൻ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കാപ്പൻറെ എംഎൽഎ സ്ഥാനം സംബന്ധിച്ച് ധാർമിക പ്രശ്നം ഉന്നയിക്കാൻ എൽഡിഎഫിന് അവകാശമില്ല. യുഡിഎഫ് വിട്ട് പോയപ്പോൾ റോഷി അഗസ്റ്റിനും എൻ ജയരാജും എംഎൽഎ സ്ഥാനം രാജി വച്ചില്ലല്ലോ എന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ പ്രതികരണം. എൻഎസ്എസിന് തങ്ങളോടുള്ള തെറ്റിധാരണ മാറിയെന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലെ യുഡിഎഫ് നിലപാട് ശരിയായിരുന്നു എന്ന് അവർക്ക് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമായിരുന്നു. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. അതിന് പ്രധാനമന്ത്രി കേരളത്തിൽ വന്നാലും മാറ്റമുണ്ടാകാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates