ജലനിരപ്പ് ഉയരുന്നു, കാരാപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രതാ നിര്‍ദേശം

മൂന്ന് ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 1.557 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക
Karapuzha Dam
Karapuzha Dam
Updated on
1 min read

കല്‍പ്പറ്റ: വയനാട് കാരാപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം. ഡാമിലെ ജലനിരപ്പ് 757.10 എംഎസ് എല്ലില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്.

Karapuzha Dam
ബലിപെരുന്നാള്‍ ആഘോഷമാക്കാന്‍ സപ്ലൈകോ; പത്തിനം അവശ്യസാധനങ്ങള്‍ അടങ്ങിയ 'ബക്രീദ് സ്‌പെഷ്യല്‍ കിറ്റ്'

ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 1.557 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. വരും ദിവസങ്ങളില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇത്തരത്തില്‍ നിയന്ത്രിതമായി വെള്ളം ഒഴുക്കിക്കളയുക.

കാലവര്‍ഷത്തിന് മുന്നോടിയായുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. കാലവര്‍ഷം ജൂണ്‍ ആദ്യമേ തന്നെ ആരംഭിക്കുമെന്ന സൂചനയും മുന്‍വര്‍ഷങ്ങളിലെ കനത്ത മഴയും കണക്കിലെടുത്താണ്, ഡാമിലെ ജലനിരപ്പ് മുന്‍കൂട്ടി ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.

Karapuzha Dam
സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും; സംസ്ഥാന തല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവരും പുഴയുടെ ഇരുഭാഗങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുഴകളില്‍ ഇറങ്ങാനോ, മുറിച്ചുകടക്കാനോ പാടില്ല. ഷട്ടറുകള്‍ തുറക്കുന്നതു കാണാന്‍ ആളുകള്‍ തടിച്ചുകൂടരുത്. പുഴകളില്‍ മീന്‍പിടിക്കുന്നതിനും വിലക്കുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Summary

Karapuzha Dam's shutters to open tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com