കര്‍ക്കടകവാവു ബലി: നെന്‍മിനി ബലരാമ ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങള്‍

പുലര്‍ച്ചെ നാലുമണി മുതല്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്താം.
Karkidaka Vavu Bali
Karkidaka Vavu BaliFILE
Edited By:
Updated on
1 min read

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം കീഴേടമായ നെന്‍മിനി ബലരാമ ക്ഷേത്രത്തില്‍ കര്‍ക്കടകവാവു ബലിക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കര്‍ക്കടകവാവു ബലിദിനമായ ഓഗസ്ത് 12 ബുധനാഴ്ച ഭക്തര്‍ക്ക് സുഗമമായ ബലിതര്‍പ്പണത്തിന് അവസരമൊരുക്കാന്‍ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചു. ക്ഷേത്രവും പരിസരം വൃത്തിയാക്കാനും നടപടിയായി. ഭക്തരുടെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും ശുചിയാക്കും. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു.

വി സൂര്യനാരായണന്‍ എളയതിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. പുലര്‍ച്ചെ നാലുമണി മുതല്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്താം. ബലിതര്‍പ്പണം ശീട്ടാക്കാന്‍ പുലര്‍ച്ചെ 3 മണി മുതല്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. നൂറ് രൂപയാണ് നിരക്ക്. ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തര്‍ക്കെല്ലാം ലഘുഭക്ഷണം നല്‍കാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. കര്‍ക്കടകവാവുബലി ചടങ്ങുകള്‍ക്കായി 2,00,000/ രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

Karkadaka Vavu Bali: Extensive Arrangements at Nenmini Balarama Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com