മോഷണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; പിന്നാലെ 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം
dead
Representational Image
Updated on: 
1 min read

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥനെ വീട്ടുപരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പനയാല്‍ പെരിയാട്ടടുക്കം മുതുവോത്ത് ബാലന്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം.

പെരിയാട്ടടുക്കം മുനിക്കല്ലിലെ ധന്യയുടെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുപവന്‍ സ്വര്‍ണവും 3,000 രൂപയും മോഷണം പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തിയ പൊലീസ്, ബാലനെ ബേക്കല്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ മകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബാലനെ വീട്ടുപരിസരത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരേതരായ രാമന്‍ നായരുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: രാധ. മകന്‍: അര്‍ഷിത്.

dead
തിരുവനന്തപുരത്ത് കാണാതായ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം ചാക്കില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍
Summary

63-Year-Old Man Found Dead After Police Summon Him to Station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER