കത്തിയെരിയുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; നളിനാക്ഷന്റെ ജീവൻ കാത്ത് വാട്ടർടാങ്ക്

കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ 10 വർഷത്തിലേറെയായി കുവൈറ്റിൽ ജോലി നോക്കുകയാണ്
kuwait fire
നളിനാക്ഷന്റെ ജീവൻ കാത്ത് വാട്ടർടാങ്ക്
Updated on
1 min read

കാസർകോട്: കത്തിയെരിയുന്ന കെട്ടിടത്തിൽ നിന്ന് നളിനാക്ഷന്റെ ജീവൻ രക്ഷിച്ചത് വാട്ടർടാങ്ക്. ചുറ്റും തീയും നിലവിളികളും ഉയരുന്നതിനിടെയാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം അദ്ദേഹം ആലോചിച്ചത്. ചാടാൻ പറ്റുന്ന രീതിയിലുള്ളതായിരുന്നു ടാങ്ക്. പിന്നെ ഒന്നും ആലോചിച്ചില്ല മൂന്നാം നിലയിൽ നിന്ന് താഴെയുള്ള വെള്ളടാങ്കിലേക്ക് എടുത്തുചാടി.

kuwait fire
ഇനി ഉണ്ടാവില്ല 'ഗുഡ്‌മോണിങ്', ലൂക്കോസ് വിടവാങ്ങിയത് മകളുടെ തുടര്‍പഠനത്തിനായി അടുത്തമാസം നാട്ടില്‍ വരാനിരിക്കെ

കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ 10 വർഷത്തിലേറെയായി കുവൈറ്റിൽ ജോലി നോക്കുകയാണ്. കുവൈറ്റിലെ അപകട വാർത്തകൾ പുറത്തുവന്നതോടെ തൃക്കരിപ്പൂർ ഒളവറയിലെ വീട്ടിൽ അമ്മ ടി വി ശാരദയും സഹോദരങ്ങളും ആശങ്കയിലായിരുന്നു. അതിനിടെയാണ് ഇവരെ തേടി നളിനാക്ഷന്റെ ഫോൺ കോൾ എത്തുന്നത്.

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയിലും പുകയിലും പെട്ടപ്പോൾ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി- എന്നാണ് നളിനാക്ഷൻ പറയുന്നത്. നിലവിൽ ജാ​ബി​രി​യ​യി​ലെ മു​ബാ​റ​കി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ കഴിയുകയാണ് അദ്ദേഹം. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ ന​ളി​നാ​ക്ഷ​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, തൃ​ക്ക​രി​പ്പൂ​ർ പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് ന​ളി​നാ​ക്ഷ​ൻ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ പുലർച്ച 4.30ഓടെയുണ്ടായ അപകടത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com