കവടിയാർ വാഹനാപകടം; ചികിത്സയിലിരുന്ന ഭർത്താവും മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം
Car accident
kavadiyar accident
Updated on
1 min read

തിരുവനന്തപുരം: കവടിയാറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ആഷിക്കാണ് മരിച്ചത്. ആഷിക്കിന്റെ ഭാര്യ പാലക്കാട് സ്വദേശി നൗഷിജ (24) അപകടത്തിനു പിന്നാലെ മരണപ്പെട്ടിരുന്നു.

വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെ ആഷിക്കിനേയും നൗഷിജയേയും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Car accident
വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം, കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Car accident
ക്ലിഫ് ഹൗസിനു കൂടുതൽ മോടി വേണ്ട; മന്ത്രി മന്ദിരങ്ങൾക്കും അറ്റകുറ്റപ്പണി മാത്രം മതി; സതീശന്റെ നിർദ്ദേശം
Summary

kavadiyar accident died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com