മാനത്ത് മായിക കാഴ്ചകള്‍, കാവശ്ശേരി പൂരം ചൊവ്വാഴ്ച; അറിയാം വെടിക്കെട്ട് സമയക്രമം

കാഴ്ചവട്ടങ്ങളില്‍ മായിക കാഴ്ചകളൊരുക്കി കാവശ്ശേരി പൂരം ചൊവ്വാഴ്ച. ഉത്സവപ്പൊലിമയില്‍ ലയിച്ചു ചേരാന്‍ ദേശക്കാര്‍ ആബാലവൃദ്ധം പൂരപ്പറമ്പിലെത്തും
kavasseri pooram
കാവശ്ശേരി പൂരംഫെയ്സ്ബുക്ക്
Updated on
1 min read

പാലക്കാട്: കാഴ്ചവട്ടങ്ങളില്‍ മായിക കാഴ്ചകളൊരുക്കി കാവശ്ശേരി പൂരം ചൊവ്വാഴ്ച. ഉത്സവപ്പൊലിമയില്‍ ലയിച്ചു ചേരാന്‍ ദേശക്കാര്‍ ആബാലവൃദ്ധം പൂരപ്പറമ്പിലെത്തും. കാവശ്ശേരി, കഴനി, വാവുള്ള്യാപുരം ദേശങ്ങളില്‍ ആഘോഷ നിറവ് ആണ്.

ദേവീസ്തുതികളാല്‍ നാട്ടിടവഴികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ്. പൂരം നവ്യാനുഭവമാക്കാന്‍ ദേശങ്ങള്‍ മത്സരിക്കുകയാണ്. പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്തുള്ള കാവശ്ശേരി പരയ്ക്കാട്ട് ഭഗവതി ക്ഷേത്രത്തിലാണ് പ്രശസ്തമായ പൂരം നടക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ പകല്‍ വെടിക്കെട്ട് നടക്കുന്നത് കാവശ്ശേരി പൂരത്തിനാണ്.

പൂരത്തിന് മുന്നോടിയായി മാര്‍ച്ച് 25-ന് കൊടിയേറ്റം നടന്നു. മാര്‍ച്ച് 25 മുതല്‍ 30 വരെ വിവിധ ദേശങ്ങളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് നടക്കുന്നത്. പൂരത്തിന് മുന്നോടിയായി കഴനി ദേശത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് മാര്‍ച്ച് 26ന് നടന്നു. കാവശ്ശേരി ദേശത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് മാര്‍ച്ച് 30ന് രാത്രി ഏഴുമണി മുതല്‍ എട്ടുമണി വരെയാണ്.

പൂരദിവസമായ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെയാണ് വാവുള്ള്യാപുരം ദേശം വെടിക്കെട്ട്. ഒരു മണി മുതല്‍ രണ്ടു മണി വരെയാണ് കഴനി ദേശത്തിന്റെ പകല്‍ വെടിക്കെട്ട്. കാവശേരി ദേശത്തിന്റെ വെടിക്കെട്ട് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്ന് മണി വരെയാണ് പാടത്ത് നടക്കുക. രാത്രി 7.30നാണ് പകല്‍പരം കമ്മിറ്റിയുടെ ഗംഭീര വെടിക്കെട്ട്.

kavasseri pooram
ഇത്തവണയും ബംപറടിച്ചത് പാലക്കാട്; ഒന്നാം സമ്മാനം SB 517026 ന്

പിറ്റേദിവസം ബുധനാഴ്ച പുലര്‍ച്ചെയും ദേശക്കാരുടെ വെടിക്കെട്ട് ആവര്‍ത്തിക്കും. പുലര്‍ച്ചെ ഒരു മണി മുതല്‍ രണ്ടുമണി വരെ വാവുള്ള്യാപുരം ദേശം വെടിക്കെട്ട്, രണ്ടുമണി മുതല്‍ മൂന്ന് മണി വരെ കഴനി ദേശം വെടിക്കെട്ട്, നാലുമണിക്ക് കാവശ്ശേരി ദേശം കമ്പം തെളിയിക്കല്‍, 4.30 മുതല്‍ 5.30 വരെ കാവശ്ശേരി ദേശം വെടിക്കെട്ട്. കാവശ്ശേരി പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

kavasseri pooram
ഗോവ, കുടജാദ്രി തുടങ്ങി ഗവിയും വയനാടും വരെ, വേനലവധിക്ക് 'ട്രിപ്പ് മൂഡു'മായി കെഎസ്ആര്‍ടിസി
Summary

kavasseri pooram on tuesday, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com