പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജ് സംഘടിപ്പിക്കുന്ന കവിതയുടെ കാര്‍ണിവല്‍ ഏഴാം പതിപ്പിന്റെ ഭാഗമായി 'മലയാളനാട് ക്യാമ്പസ് കവിതാ പുരസ്‌കാര'ത്തിന് രചനകള്‍ ക്ഷണിച്ചു.
ബിരുദ/ പി.ജി./ ഗവേഷണ വിദ്യാര്‍ഥികളുടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഒറ്റക്കവിതയ്ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 29 ന് നടക്കുന്ന കവിതയുടെ കാര്‍ണിവല്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.
നിര്‍ദ്ദേശങ്ങള്‍
1) ഗവേഷകര്‍ ഉള്‍പ്പെടെയുള്ള കോളജ്/ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കുമായി ഒരു മത്സരം മാത്രമാണുള്ളത്.
2) യൂണിക്കോഡില്‍ ടൈപ്പ് ചെയ്ത രചനകള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം, പേര്, സ്ഥാപനം, കോണ്‍ടാക്റ്റ് നമ്പര്‍ എന്നിവ സഹിതം ഫെബ്രുവരി 22 ന് മുമ്പായി carnival@sngscollege.org എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.
3) പ്രാഥമിക സമിതി തിരഞ്ഞെടുക്കുന്ന കവിതകളാണ് മത്സരത്തിനായി പരിഗണിക്കുക. ഈ കവിതകള്‍ കാര്‍ണിവലില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും.
4) തിരഞ്ഞെടുക്കപ്പെട്ട കവിതകളില്‍നിന്നും അവാര്‍ഡ് നിര്‍ണയ സമിതിയുടെ മാര്‍ക്കിന്റേയും കാര്‍ണിവല്‍ പ്രതിനിധികളുടെ ഓണ്‍ലൈന്‍ വോട്ടിങ്ങിന്റേയും അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാര നിര്‍ണയം നടത്തുക.
5) 2024 ഫെബ്രുവരി 29 ന് നടക്കുന്ന സമാപന സമ്മേളനത്തിലായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
6) 2024 ഫെബ്രുവരി 22 ന് രാത്രി 10 മണി വരെയാണ് കവിതകള്‍ അയക്കാനുള്ള അവസരം. അതിനുശേഷം ലഭിക്കുന്ന കവിതകള്‍ മത്സരത്തില്‍ പരിഗണിക്കുന്നതല്ല.
7) തിരഞ്ഞെടുക്കപ്പെടുന്ന കവികളെ മുന്‍കൂട്ടി വിവരം അറിയിക്കും. അവര്‍ക്ക് കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും.
8) വിശദവിവരങ്ങള്‍ക്ക് 8943469081 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates