ഇടിച്ച വാഹനം നിർത്താതെ പോയി; കായംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.
Kayamkulam
ചേരാവള്ളി സ്വദേശി ശിശുപാലൻ ആണ് മരിച്ചത്
Updated on: 
1 min read

കായംകുളം: കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചേരാവള്ളി സ്വദേശി ശിശുപാലൻ (60) ആണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kayamkulam
രണ്ട് പല്ല് കൊഴിഞ്ഞ നിലയിൽ; കേണിച്ചിറയിൽ കൂട്ടിലായ കടുവയ്ക്ക് ആരോ​ഗ്യപ്രശ്നങ്ങൾ

ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരിക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER