

തിരുവനന്തപുരം: ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. അനിതി ചെയ്യുന്നവര്‍ പുറത്തുപോകണമെന്നും മര്യാദകേടുകള്‍ ജനമധ്യത്തില്‍ പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേസ് കൊടുക്കാന്‍ താന്‍ ദ്ദേശിക്കുന്നില്ല. നിയമപോരാട്ടം നടക്കുമ്പോള്‍ സുകുമാരന്‍ നായര്‍ക്കല്ല, എന്‍എസ്എസിനാണ് പണം നഷ്ടമാകുക. സുകുമാരന്‍ നായരെ എന്‍എസ്എസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയല്ല തന്റെ ലക്ഷ്യമെന്നും എല്ലാവര്‍ക്കും മന്നം സമാധിയില്‍ പോകാന്‍ അവസരം വേണമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'എന്നാല്‍ താന്‍ കേസ് കൊടുക്ക് എന്ന് പറയുമ്പോള്‍ താന്‍ കേസ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. കേസ്‌കെട്ടുകള്‍ ഒഴിവാക്കണമെന്ന് മന്നത്ത് ആചാര്യന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ കേസ് കൊടുത്താല്‍ സുകുമാരന്‍ നായര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് കേസ് നടത്തില്ല. കേസ് കൊടുത്താന്‍ ഞാന്‍ വക്കീലീന് ഫീസ് കൊടുക്കണം, കോടതി കാര്യങ്ങളെല്ലാം ഞാന്‍ തന്നെ ചെയ്യണം. മന്നത്ത് ആചാര്യന്‍ പിടിയരി ശേഖരിച്ചുണ്ടാക്കിയ പണമെടുത്ത് സുകുമാരന്‍ നായര്‍ കേസ് നടത്തും. സിവില്‍ കേസ് കൊടുത്താല്‍ ആദ്ദേഹത്തിന്റെ ആയുഷ്‌കാലം വരെ തീര്‍പ്പുണ്ടാവില്ല. അദ്ദേഹത്തിനെതിരെ കൊടുത്ത ഒരുകേസില്‍ എന്‍എസ്എസിന്റെ പണം എടുത്ത് 89 തവണയാണ് അത് മാറ്റിവയ്പിച്ചത്. അന്തസ്സുണ്ടെങ്കില്‍ കോടതിയില്‍ വാദിക്കുകയാണ് വേണ്ടത്. 89 തവണ കേസ് മാറ്റിവയ്ക്കുന്നത് ജ്യൂഡിഷ്യറിയോടുള്ള മര്യാദകേടാണ്. ഇനി കേസ് കൊടുക്കുന്നില്ല. പറയാനുള്ളത് ജനകീയ കോടതിയില്‍ പറയും. സ്വന്തം നിലയില്‍ കേസ് കൊടുക്കാനുണ്ടെങ്കില്‍ നിയമപോരാട്ടത്തിനുണ്ട്. എല്ലാവരും എന്‍എസ്എസില്‍ നില്‍ക്കണം. ആരും അംഗത്വം ഒഴിവാക്കരുത്' - ഗണേഷ് പറഞ്ഞു.
'43 പേര്‍ക്ക് ജോലി നല്‍കിയെന്ന് ദേവദാരുവിലെ ഇത്തിള്‍ക്കണ്ണിയെന്ന പുസ്തകത്തില്‍ കൃത്യമായ തെളിവുസഹിതം പറയുന്നുണ്ട്. കൊച്ചുമോന് രണ്ടുമാസം മുന്‍പാണ് പ്ലസ് ടുവില്‍ ലാബ് അസിസ്റ്റന്റായി നിയമനം നല്‍കിയത്. ധനലക്ഷ്മി ബാങ്കില്‍ നിന്ന് എന്തിന് പണം എടുത്തു? എന്തിന് തിരിച്ചിട്ടു?. തമിഴ്‌നാട്ടിലുണ്ടായിരുന്ന ശ്രീ അയ്യപ്പ കോളജ് ഇപ്പോള്‍ എവിടെ?, ഇപ്പോഴത്തെ ഉടമസ്ഥരാണ് എന്ന് പറയണം?. ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം കൊണ്ടുചെന്ന് കേസ് കൊടുക്കു എന്നാണ് പറയുന്നത്'- ഗണേഷ് പറഞ്ഞു.
'എന്റെ അച്ഛന്‍ പറഞ്ഞത് എന്‍എസ്എസിനോട് ഒപ്പം നില്‍ക്കാനാണ്. എന്‍എസ്എസ് തകരാന്‍ സമ്മതിക്കില്ല. സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയാണ്, ഞാന്‍ അദ്ദേഹത്തിനൊപ്പം നിന്നു. അച്ഛന്റെ വാക്കുപാലിച്ച് കഴിഞ്ഞ നാലുവര്‍ഷമായി ഒപ്പം നില്‍ക്കുകയാണ്. ഒരുരാത്രിയില്‍ ജനാധിപത്യ മര്യാദകള്‍ മറികടന്ന് പത്തനാപുരം എന്‍എസ്എസ് യൂണിറ്റ് പിരിച്ചുവിടുകയാണ് ചെയ്തത്. ഭൂരിപക്ഷം തെളിയിക്കുന്ന പേപ്പര്‍ ഞാന്‍ കാണിച്ചല്ലോ?. രാജിവച്ച സെക്രട്ടറി രാജിപിന്‍വലിച്ച് ഗണേഷ് കുമാറിന് പിന്തുണയാണെന്ന് അറിയിച്ചു. പിന്‍വലിച്ച രാജി സെക്രട്ടറിയുടെ കൈയില്‍ കൊടുത്തയച്ചാല്‍ മതിയെന്ന് പറഞ്ഞു. കൊടുത്തയച്ചപ്പോള്‍ അത് കിട്ടിയില്ലെന്ന് പറയുന്നു. അന്തസ്സുള്ള പദവിയിലിരിക്കുന്നയാള്‍ സത്യം പറയണം.
'ജനറല്‍ സെക്രട്ടറിയെ മാറ്റാന്‍ പറ്റാത്തത് എന്താണെന്ന് എല്ലാവരും ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ജനറല്‍ സെക്രട്ടറിയെ മാറ്റാന്‍ അവസരമുള്ള ഒരുകൂട്ടം ആളുകളുണ്ട്. അത് ചങ്ങാനാശേരിയില്‍ സുകുമാരന്‍ നായര്‍ അംഗങ്ങളായിരിക്കുന്ന കരയോഗം വിചാരിച്ചാല്‍ മന്നത്ത് ആചാര്യന്‍ സൃഷ്ടിച്ച എന്‍എസ്എസിനെ രക്ഷിക്കാന്‍ കഴിയും.'- ഗണേഷ് കുമാര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates