

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണെന്നു കുറ്റപ്പെടുത്തി, രാഹുല്‍ ഗാന്ധിക്ക് കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിന്റെ കത്ത്. കോണ്‍ഗ്രസിലെ ബിജെപി ഏജന്റാണ് വേണുഗോപാലെന്ന് രാഹുല്‍ ഗാന്ധിക്ക് ഇ മെയില്‍ മുഖേന അയച്ച കത്തില്‍ പ്രശാന്ത് കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്.
കെസി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമാണ്. വേണുഗോപാല്‍ സ്വീകരിച്ച നടപടികളാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. വേണുഗോപാല്‍ ബിജെപിയുടെ ഏജന്റ് ആണോയെന്നു സംശയമുണ്ടെന്നും പ്രശാന്ത് കത്തില്‍ പറയുന്നു.
ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ കലഹം മൂര്‍ഛിച്ച ഘട്ടത്തിലാണ്, കെസി വേണുഗോപാലിനെ പരസ്യമായി കുറ്റപ്പെടുത്തി പ്രശാന്ത് രംഗത്തുവന്നത്. തിരുവനന്തപുരത്ത് പാലോട് രവിയെ ഡിസിസി അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളെ ഡിസിസി അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി വിടുമെന്ന് പ്രശാന്ത് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates