

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ശബരിമല മുഴുവന്‍ 'ചെമ്പാക്കി മാറ്റിയേനേ' എന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. പേരാമ്പ്രയിലെ പ്രതിഷേധ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയെ നാട്ടില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. യുഡിഎഫുകാരന്റെയോ കോണ്‍ഗ്രസുകാരന്റെയോ വീട്ടില്‍ മാത്രമല്ല, സിപിഎമ്മുകാരുടെ വീട്ടിലും ഈ വിഷയം ചര്‍ച്ചാവിഷയമാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന ഈ 'കൊടിയ അഴിമതിയില്‍' അപമാനിതരായ സഖാക്കന്മാര്‍ ഈ വിഷയം മാറ്റാനായി ഷാഫി പറമ്പില്‍ എംഎല്‍എയെ ആക്രമിക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
അണികളെ എല്ലാത്തിനും വിട്ട്, നേതാക്കന്മാരെ സ്വര്‍ണത്തിന് മാത്രം കാവലില്‍ കിട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. നിയമപരമായി നടത്താന്‍ അനുവാദം ലഭിച്ച ജാഥയാണ് ഷാഫിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. ഡിവൈഎസ്പി സുനിലിനെ പേരെടുത്ത് പറഞ്ഞ് വേണുഗോപാല്‍ വിമര്‍ശിച്ചു. .യൂണിഫോമിട്ട് ഏമാന്മാരെ സുഖിപ്പിക്കാന്‍ വേണ്ടി എംപിയ്ക്ക് നേരെ കുതിരകയറിയാല്‍ നിങ്ങളെ ഷാഫി ആരാണെന്നും കോണ്‍ഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തും. ഇത് കേരളമാണ്, സിപിഐഎമ്മിന്റെ അവസാനഭാരണമാണിതെന്നും പൊലീസുകാരുടെ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ആജീവനാന്തം കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി ഇവിടെ ഇരിക്കുമെന്ന് കരുതിയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ 7 മാസം കഴിഞ്ഞ് അവരുടെയെല്ലാം സ്ഥിതി മാറുമെന്ന ബോധ്യം ഉണ്ടായിരിക്കണം. റൂറല്‍ എസ്പി ബൈജു മോനെ ഏപ്രില്‍ മാസം കഴിഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളെ കാണും. എല്ലാ നടപടിയും അപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്യും. രഹസ്യ ഡീലിന്റെ ഭാഗമായാണ് അക്രമസംഭവങ്ങള്‍. ഓരോ തുള്ളി ചോരയ്ക്കും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates