'സഹതാപം മാത്രം, ന്യായീകരിക്കാനാവില്ല'; കോണ്‍ഗ്രസിലെ കുടുംബാധിപത്യ വിമര്‍ശനത്തില്‍ തരൂരിനെ തള്ളി കെ സി വേണുഗോപാല്‍

ഇത്തരം പരാമര്‍ശം നടത്തുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
kc venugopal
kc venugopal
Updated on
1 min read

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളിലെ കുടൂംബാധിപത്യത്തിന്റെ പേരില്‍ നെഹ്‌റു - ഗാന്ധി കുടുംബത്തെ ഉള്‍പ്പെടെ വിമര്‍ശിച്ച ശശി തരൂര്‍ എംപിയെ തള്ളി കെസി വേണുഗോപാല്‍. ഇത്തരം പരാമര്‍ശം നടത്തുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

kc venugopal
'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

നാടിനായി ജീവന്‍ സമര്‍പ്പിച്ചവരാണ് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും. അവര്‍ കേവലം കുടുംബാധിപത്യത്തിലൂടെ വന്നവരാണ് എന്ന് പറയുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യ സമരത്തിനായി എല്ലാ സൗഭാഗ്യങ്ങളും വലിച്ചെറിഞ്ഞ് ജയില്‍വാസം അനുഭവിച്ച വ്യക്തിയാണ് നെഹ്‌റു. സ്വാതന്ത്ര്യ സമരത്തെ നയിച്ച് ഇന്ത്യയിലെ ജന കോടികളുടെ അംഗീകാരം നേടിയ നേതാക്കളാണ് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും. ഇവരുടെ നേതൃത്വം കുടുംബാധിപത്യമാണെന്ന് പറയുന്നത് ഒരു തരത്തിലും നീതീകരിക്കാനാവുന്നതല്ല. ഇത്തരം ഒരു പരാമര്‍ശം എന്തുകൊണ്ടെന്ന് പറഞ്ഞവര്‍ തന്നെ വിശദീകരികട്ടെ എന്നും അദ്ദേഹം പറയുന്നു.

kc venugopal
ബിഹാര്‍: വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രിയെ തടഞ്ഞ് പ്രതിഷേധം, ചെരിപ്പും ചാണകവുമെറിഞ്ഞു; ആര്‍ജെഡി ഗുണ്ടകളെന്ന് ബിജെപി

കഴിഞ്ഞ ദിവസം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു തരൂര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബ വാഴ്ചകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നെഹ്റു കുടുംബത്തെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂരിന്റെ പരാമര്‍ശങ്ങള്‍.

കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നതാണെന്നുമാണ് തരൂരിന്റെ വിമര്‍ശനം.

Summary

Family dominance in politics: kc venugopal reject Congress Working Committee member and senior leader Shashi Tharoor has criticized the Nehru-Gandhi family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com