ശബരിമലയിൽ സിപിഎമ്മിന്റെത് വിശ്വാസ വിരുദ്ധ നിലപാട്; കാപട്യം കേരളം തിരിച്ചറിയുമെന്ന് കെ സി വേണു ഗോപാൽ

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് മാത്രം ലക്ഷ്യം വെച്ച് ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ സർക്കാരിൻ്റെ രാഷ്ട്രീയ കാപട്യം കേരളം തിരിച്ചറിയും.
K C Venugopal
KC Venugopal slams CPM over Sabarimala stance calls it election drivenfile
Updated on
1 min read

തൃശൂർ: ശബരിമല വിഷയത്തിൽ സിപിഎം ഇപ്പോൾ കൈകൊണ്ട നിലപാട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് കെ സി വേണു ഗോപാൽ എംപി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് മാത്രം ലക്ഷ്യം വെച്ച് ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയ സർക്കാരിൻ്റെ രാഷ്ട്രീയ കാപട്യം കേരളം തിരിച്ചറിയും. നേരത്തെ ഈ സമവായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വിശ്വാസികൾക്ക് ഇത്രയേറെ ദ്രോഹങ്ങൾ സഹിക്കേണ്ടി വരുമായിരുന്നില്ല എന്നും കെസി വേണുഗോപാൽ പറഞ്ഞു.

K C Venugopal
'മതപണ്ഡിതര്‍ തീരുമാനമെടുക്കുന്നതാണ് ഉചിതം';ശബരിമല യുവതി പ്രവേശനത്തില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

വിശ്വാസ വിരുദ്ധ നിലപാടായിരുന്നു സിപിഎമ്മിന്റെത്. വോട്ട് ലക്ഷ്യം വച്ചാണെങ്കിലും ഇപ്പോഴെങ്കിലും നിലപാട് മാറ്റിയത് നല്ലതാണെന്നും ചേർത്തു. എന്നാൽ സിപിഎമ്മിന് നിലപാട് തിരുത്താൻ ഇലക്ഷൻ പ്രഖ്യാപിക്കേണ്ടിവന്നു എന്നും അദ്ദേഹം പരിഹസിച്ചു.

Summary

KC Venugopal slams CPM over Sabarimala stance calls it election driven.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com