തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കാന്‍ കെല്‍ട്രോണ്‍, സ്വന്തമാക്കിയത് 1281 കോടിയുടെ ഓര്‍ഡര്‍

ഒരു വര്‍ഷം കൊണ്ട് തമിഴ്‌നാടില്‍ നിന്ന് മാത്രം കെല്‍ട്രോണ്‍ നേടിയത് 1281 കോടി രൂപയുടെ ഓര്‍ഡറുകള്‍
keltron course
KeltronKELTRON
Updated on
1 min read

തിരുവനന്തപുരം: കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സംസ്ഥാനത്തിന് പുറക്കും മികവ് തെളിയിക്കുന്നു. തമിഴ്‌നാടിലെ സ്‌കൂളുകളുടെ സാങ്കേതിക വത്കരണത്തില്‍ കെല്‍ട്രോള്‍ പങ്കാളികളാകും. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തമിഴ്‌നാടില്‍ നിന്ന് മാത്രം കെല്‍ട്രോണ്‍ നേടിയത് 1281 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഈ ഇനത്തില്‍ നേടിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

keltron course
ലഡാക്ക് പ്രക്ഷോഭം: സോനം വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണം, വിദേശ സംഭാവനകള്‍ പരിശോധിക്കുന്നു

തമിഴ്‌നാട്ടില്‍ നിന്നും കെല്‍ട്രോണ്‍ സ്വന്തമാക്കിയ ഓര്‍ഡറുകളില്‍ 1000 കോടി രൂപയുടെ ഓര്‍ഡറുകള്‍ മത്സരാധിഷ്ടിത ടെന്ററില്‍ പങ്കെടുത്താണ് സ്വന്തമാക്കിയത്. തമിഴ് നാട്ടിലെ 7985 സ്‌കൂളുകളില്‍ 8209 ഹൈടെക് ഐ ടി ലാബുകള്‍ സ്ഥാപിക്കുന്നതിന് 519 കോടി രൂപയുടെ ഓര്‍ഡറും, തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളില്‍ 22931 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിന് 455 കോടി രൂപയുടെ ഓര്‍ഡറും തമിഴ് നാട്ടിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കുന്നതിനായി 101 കോടി രൂപയുടെ ഓര്‍ഡറും ലഭിച്ചത് കെല്‍ട്രോണ്‍ ഇതിനോടകം പുര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

keltron course
കേരളത്തിലെ ആര്‍എസ്എസിന്റെ ചരിത്രം പുസ്തകമാകുന്നു

2024ല്‍ ഒഡീഷയില്‍ നിന്നും സ്മാര്‍ട്ട് ക്ളാസ്സുകള്‍ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓര്‍ഡറാണ് തമിഴ് നാട്ടിലെ 1000 കോടിയുടെ ഓര്‍ഡര്‍ നേടാന്‍ സഹായകമായത്. ഈ ഓര്‍ഡര്‍ കൃത്യമായി പൂര്‍ത്തീകരിച്ചതിനാല്‍ പുതുതായി 205 കോടി രൂപയുടെ ഓര്‍ഡര്‍ ഭിച്ചു. ഈ കരാര്‍ പ്രകാരം 654 ഹൈടെക് ഐടി ലാബുകളും 1016 കംപ്യൂട്ടര്‍ ലാബുകളും 5732 സ്മാര്‍ട്ട് ക്ലാസ് റൂമുകളും കെല്‍ട്രോണ്‍ നിര്‍മ്മിച്ചുനല്‍കും. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും കെല്‍ട്രോണ്‍ നിരവധി ഓര്‍ഡറുകള്‍ നേടിയെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ പ്രതിരോധ വ്യവസായ രംഗത്തും കെല്‍ട്രോണ്‍ വിശ്വസ്തരായ പങ്കാളിയെന്ന ഖ്യാതി നേടിക്കഴിഞ്ഞതായും മന്ത്രി അവകാശപ്പെട്ടു. മുന്നേറ്റത്തിന് ഒപ്പം ചരിത്രത്തിലാദ്യമായി 1000 കോടി രൂപയുടെ വിറ്റുവരവും കെല്‍ട്രോണ്‍ സ്വന്തമാക്കിയെന്നും മന്ത്രി അറിയിച്ചു.

Summary

Keltron wins order worth Rs 1281 crore to make schools smart in Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ksrtc bus
Satheesan ധവളപത്രം
Cabinet approves Rs 10,000-cr ATF Stabilisation Fund
Money laundering case of Rs 70 crores against 'Godman' Ashok Kharat
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com