

ന്യുഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ, ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിലെ ബാലസാഹിത്യ പുരസ്‌കാരം പ്രിയ എഎസിനും യുവ സാഹിത്യ പുരസ്‌കാരം ഗണേഷ് പൂത്തൂരിനും ലഭിച്ചു. 50,000 രപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രിയ എഎസിന്റെ 'പെരുമഴയത്തെ കുഞ്ഞിതളുകള്‍' എന്ന കൃതിക്കാണ് പുരസ്‌കാരം 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവലിന് മികച്ച ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.
ഡോ. പോള്‍ മണലില്‍, ബിഎസ് രാജീവ്, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
' അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരത്തിനാണ് ഗണേഷ് പുത്തൂരിന് പുരസ്‌കാരം. ഡോ. എംഎന്‍ വിനയകുമാര്‍, ഡോ. ഗീത പുതുശേരി, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates