

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. ക്യാമ്പില്‍ പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാര്‍ട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് സൂചന. പൂജപ്പുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഒരു ഡിജെ പാര്‍ട്ടി നടന്നിരുന്നു. മോഷണത്തിനു പിന്നില്‍ ഇവരായിരിക്കാം എന്നാണ് പൊലീസ് നിഗമനം. പതിനേഴ് പേരോളം പൊലീസ് വിളിച്ചു ചോദ്യം ചെയ്തു. മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അത്രമേല്‍ സുരക്ഷയുള്ളിടത്ത് മോഷണം നടന്നത് പൊലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates